ഹലാലിനെതിരേ പറയുന്നവര്‍ ബ്രാഹ്മണര്‍, അവര്‍ നമുക്ക് വേണ്ടി ആടുകളെ വെട്ടാന്‍ വരുമോ?; ഹലാലിനെക്കുറിച്ച് കര്‍ണാടകയിലെ ഹിന്ദുക്കളുടെ പ്രതികരണം (വീഡിയോ)

Update: 2022-04-03 07:38 GMT

ബെംഗളൂരു: ഹലാലിനെതിരേ വിദ്വേഷ പ്രചാരണം ശക്തമാക്കുന്നതിനിടെ സംഘപരിവാര്‍ നടപടിക്കെതിരേ കര്‍ണാടകയിലെ ഹിന്ദുക്കള്‍. ഹലാലിനെതിരേ പറയുന്നവര്‍ ബ്രാഹ്മണരാണെന്നും അവര്‍ നമുക്ക് വേണ്ടി ആടുകളെ വെട്ടാന്‍ വരുമോ എന്നും ഒരാള്‍ ചോദിച്ചു. മാംസ വില്‍പ്പന നടത്തുന്ന മാര്‍ക്കറ്റിന് മുന്നില്‍ നിന്നാണ് ഹിന്ദുക്കളുടെ പ്രതികരണം. എല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമാണ്. ആദ്യം ജാതിയുടെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം. ഇവിടെ നോക്കൂ. എത്ര പേരാണ് വന്നിട്ടുള്ളത്. ഉല്‍സവത്തിന്റെ ഭാഗമായി മാംസം വാങ്ങാനെത്തിയവരെ ചൂണ്ടിക്കാട്ടി അയാള്‍ ചോദിച്ചു.

'ഹലാലിനെതിരേ പറയുന്നവരെല്ലാം ബ്രാഹ്മണരാണ്, അവര്‍ നമുക്ക് വേണ്ടി ആടുകളെ വെട്ടാന്‍ വരുമോ? ഇന്ന് നോക്കൂ, എത്ര പേര്‍ വന്നിട്ടുണ്ട്.

എല്ലാം നാടകം, തിരഞ്ഞെടുപ്പ് രാഷ്ട്രീയം, ആദ്യം ജാതി രാഷ്ട്രീയം അവസാനിപ്പിക്കണം'. മാംസം വാങ്ങാനെത്തിയവര്‍ പറയുന്നു.

Tags:    

Similar News