ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കായുള്ള നോര്‍ക്ക രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

കേരളത്തിലേക്ക് തിരിച്ച് വരാനാഗ്രഹിക്കുന്നവര്‍ www.registernorkaroots.org എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്ട്രര്‍ ചെയ്യണം.

Update: 2020-04-29 04:27 GMT


തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കായുള്ള നോര്‍ക്ക രജിസ്‌ട്രേഷന്‍ ഇന്ന് വൈകീട്ട് ആരംഭിക്കും. കേരളത്തിലേക്ക് തിരിച്ച് വരാനാഗ്രഹിക്കുന്നവര്‍ www.registernorkaroots.org എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്ട്രര്‍ ചെയ്യണം. കേരളത്തിലെത്തുമ്പോള്‍ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ഇത്.

ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, ജോലി നഷ്ടപ്പെട്ടവര്‍, തീര്‍ത്ഥാടനത്തിന് പോയവര്‍, കൃഷിപ്പണിക്ക് പോയവര്‍, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍, റിട്ടയര്‍ ചെയ്തവര്‍ എന്നിവര്‍ക്കാവും ആദ്യ പരിഗണന. 

Tags:    

Similar News