ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുവില്‍ നിന്ന് കൃഷ്ണപ്രിയക്ക് വധഭീഷണിയുണ്ടായിരുന്നെന്ന് ബന്ധുക്കള്‍

ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണപ്രിയ ഇന്നലെ തന്നെ മരിച്ചു. പ്രതി നന്ദകുമാര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കൃഷ്ണപ്രിയയും നന്ദകുമാറും അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു

Update: 2021-12-18 05:37 GMT

കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുവില്‍ നിന്ന് കൃഷ്ണപ്രിയക്ക് വധഭീഷണിയുണ്ടായിരുന്നെന്ന് ബന്ധുക്കള്‍. തിക്കോടിയില്‍ കൊല്ലപ്പെട്ട കൃഷ്ണപ്രിയക്ക് നന്ദുവില്‍ നിന്ന് വധഭീഷണിയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. പ്രതി നന്ദു നേരത്തെയും കൃഷ്ണപ്രിയയെ ഭീഷണിപ്പെടുത്തിയിരുന്നു. പഞ്ചായത്തില്‍ ജോലിക്ക് പോവുന്നത് നന്ദുവിന് ഇഷ്ടമില്ലായിരുന്നു. ഇതാണ് കൊലക്ക് കാരണമായത്. നന്ദു സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും കൃഷ്ണപ്രിയയുടെ ബന്ധുക്കള്‍ പറഞ്ഞു. തിക്കോടി കാട്ടുവയല്‍ മനോജന്റെ മകളാണ് കൃഷ്ണപ്രിയ. തിക്കോടി പഞ്ചായത്ത് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ ഇന്നലെ രാവിലെ ഓഫിസില്‍ ജോലിക്കെത്തിയപ്പോള്‍ അവിടെ കാത്തിരുന്ന നന്ദു കുത്തി പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിന് ശേഷം നന്ദ കുമാറും സ്വയം തീകൊളുത്തി.

 ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണപ്രിയ ഇന്നലെ തന്നെ മരിച്ചു. പ്രതി നന്ദകുമാര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കൃഷ്ണപ്രിയയും നന്ദകുമാറും അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് നന്ദുവിന്റെ ഇടപെടലുകള്‍ ശരിയല്ലെന്നു മനസ്സിലാക്കിയ കൃഷ്ണപ്രിയ അവനില്‍ നിന്ന് അകന്നിരുന്നു. ഇതെതുടര്‍ന്ന് നന്ദു അവളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവില്‍ താല്‍ക്കാലിക ജീവനക്കാരിയായി അഞ്ചു ദിവസം മുമ്പാണ് കൃഷ്ണപ്രിയ ജോലിക്ക് ചേര്‍ന്നത്. രാവിലെ ജോലിക്കെത്തിയപ്പോഴാണ് നന്ദു കാത്തുനിന്ന് കൊലപ്പെടുത്തിയത്.

Tags:    

Similar News