സംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില നിലവില്‍ വന്നു
സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10 രൂപ 52 പൈസയും ഡീസല്‍ ലിറ്ററിന് 7.40 പൈസയുമാണ് കുറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ കുറച്ച നികുതിക്ക് ആനുപാതികമായി കേരളം പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും കുറച്ചിരുന്നു.
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചതിന് ശേഷമുള്ള പുതിയ ഇന്ധനവില നിലവില്‍ വന്നു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10 രൂപ 52 പൈസയും ഡീസല്‍ ലിറ്ററിന് 7.40 പൈസയുമാണ് കുറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ കുറച്ച നികുതിക്ക് ആനുപാതികമായി കേരളം പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും കുറച്ചിരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ ഒരു ലക്ഷം കോടിരൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര നീക്കത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നും സാധാരണ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.