വാസുദേവ അഡിഗയുടെ മകന് എ വാസുവിന്റെ മറുപടി
എ വാസുവിന്റെ കത്തിന്റെ വിശദമായ വായനയ്ക്ക് 2021 ഏപ്രില്‍ 16-30 ലക്കം 'തേജസ് ദ്വൈവാരിക' വായിക്കുക
കോഴിക്കോട്: തിരുനെല്ലി തൃശ്ശിലേരിയില്‍ മാവോവാദികള്‍ തലയറുത്തുകൊന്ന വാസുദേവ അഡിഗയുടെ മകന്‍ എം കെ വേണുഗോപാല്‍ 'മാതൃഭൂമി' വാരാന്തപ്പതിപ്പില്‍ എഴുതിയ 'എന്റെ അച്ഛന്‍ പാവമായിരുന്നു' എന്ന ലേഖനത്തിനു കേസിലെ ഒന്നാം പ്രതിയായിരുന്ന എ വാസുവിന്റെ മറുപടി. എ വാസു 'മാതൃഭൂമി'ക്ക് അയച്ചുകൊടുത്ത കത്ത് 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നില്ല. നിരവധി വെളിപ്പെടുത്തലുകളുള്ള പ്രസ്തുത കത്ത് 'തേജസ് ദ്വൈവാരിക' പ്രസിദ്ധീകരിച്ചു.
''എന്റെ കൂടെ വര്‍ഷങ്ങളോളം ജയിലിലുണ്ടായിരുന്ന ആദിവാസികള്‍ പറഞ്ഞത്; അഡിഗ അതിക്രൂരനായിരുന്നു എന്നാണ്. ഒരു ആദിവാസിയെ അടിച്ചുകൊന്നു കെട്ടിത്തൂക്കി തൂങ്ങിമരിച്ചതാണെന്നു പ്രചരിപ്പിച്ചു പോലിസില്‍നിന്നു രക്ഷപ്പെട്ട മനുഷ്യനാണെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.''
സ്വന്തം വീട്ടില്‍ നടന്ന ഒരു കാര്യവും കാണാത്ത വേണുഗോപാല്‍ അവിടെ അപ്പോള്‍ നടന്ന സംവഭവങ്ങളുടെയെല്ലാം ദൃക്‌സാക്ഷിയാണെന്നാണ് പറയുന്നത്. വര്‍ഗീസിന്റെ നേതൃത്വത്തില്‍ സഖാക്കള്‍ അവിടെ പ്രവേശിച്ച ആദ്യ നിമിഷത്തില്‍ തന്നെ ശ്രീ വേണുഗോപാല്‍ അവിടെനിന്നു ചാടിപ്പോയെന്ന് അയാള്‍ക്കറിയാം, അയാളുടെ കുടുംബത്തിനറിയാം, ഞങ്ങള്‍ക്കറിയാം. താന്‍ പോലിസ് സ്‌റ്റേഷനില്‍ പോയി എന്നതും അവരെ വിവരമറിയിച്ചു എന്നതും അവിടെ രാത്രി കഴിച്ചുകൂട്ടി എന്നതും ശരിയായിരിക്കാം.
വീട്ടില്‍ അയാളുടെ സഹോദരി ഭര്‍ത്താവ് (വില്ലേജ് എക്‌സിക്യൂട്ടീവ് ഓഫിസര്‍) അവരുടെ വീട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയായ നാലോ അഞ്ചോ പെണ്‍കുട്ടികളെ ഞങ്ങളില്‍നിന്നു രക്ഷിക്കാന്‍ വേണ്ടി മുറിയിലിട്ട് അടച്ചുവെന്നാണ് വേണുഗോപാല്‍ പറയുന്ന വലിയൊരു നുണ. പെണ്‍കുട്ടികളെ ഒരു മുറിയിലടച്ചുവെന്നതു സത്യം. പക്ഷേ, അതു ചെയ്തത് സഖാവ് വര്‍ഗീസും സഖാവ് ബാലരാമേട്ടനുമാണ്. ബാലരാമേട്ടന്‍ ആക്ഷന്‍ കഴിയുന്നതു വരെ ആ മുറിക്ക് കാവല്‍ നില്‍ക്കുകയും ചെയ്തു. അത് അവിടത്തെ സ്ത്രീകള്‍ക്കറിയാം, കേസ് അന്വേഷിച്ച പോലിസിനറിയാം.
എ വാസുവിന്റെ കത്തിന്റെ വിശദമായ വായനയ്ക്ക് 2021 ഏപ്രില്‍ 16-30 ലക്കം 'തേജസ് ദ്വൈവാരിക' https://magazine.thejasnews.com/ വായിക്കുക.
Reply by A. Vasu, to son of Vasudeva Adiga