ആര്‍എസ്എസ്സുകാരനായ കൊലയാളിയെ ഒളിപ്പിച്ച സംഭവം: രേഷ്മയെ സസ്‌പെന്‍ഡ് ചെയ്ത് അമൃത വിദ്യാലയം; രാജി നല്‍കിയെന്നും സൂചന

ഇവിടെ ഇംഗ്ലിഷ് ഇന്‍സ്ട്രക്ടറായാണ് രേഷ്മ ജോലി ചെയ്തിരുന്നത്. രേഷ്മ രാജി സമര്‍പ്പിച്ചതായും സൂചനയുണ്ട്.

Update: 2022-04-25 06:28 GMT

കണ്ണൂര്‍: പുന്നോല്‍ കെ ഹരിദാസന്‍ വധക്കേസിലെ ആര്‍എസ്എസ്സുകാരനായ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രേഷ്മയെ, ജോലി ചെയ്തിരുന്ന അമൃതവിദ്യാലയത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഇവിടെ ഇംഗ്ലിഷ് ഇന്‍സ്ട്രക്ടറായാണ് രേഷ്മ ജോലി ചെയ്തിരുന്നത്. രേഷ്മ രാജി സമര്‍പ്പിച്ചതായും സൂചനയുണ്ട്.

കേസില്‍, രേഷ്മയ്ക്കു ജാമ്യം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ, പോലിസ് മാനുഷിക പരിഗണന നല്‍കിയില്ലെന്നും സിപിഎമ്മിന്റെ ഉന്നതനേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടി രേഷ്മ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണു പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതി നിജില്‍ ദാസിനെയും വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ രേഷ്മയെയും അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍നിന്ന് മീറ്ററുകള്‍ മാത്രം അകലെയാണ് നിജില്‍ദാസ് ഒളിവില്‍ കഴിഞ്ഞിരുന്ന വീട്.

Tags:    

Similar News