'ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിക്കും'; വിഷമാലിന്യമാണെന്നും റിജില്‍ മാക്കുറ്റി

കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല. പൂഞ്ഞാര്‍ എംഎല്‍എ ആയത് ആരുടെ ഒക്കെ വോട്ട് കൊണ്ടാണെന്ന് ഇയാള്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാര്‍ക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,' റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

Update: 2021-02-27 09:26 GMT

യുഡിഎഫിനെതിരെ കടന്നാക്രമണം നടത്തിയ പിസി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പിസി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിക്കുമെന്നാണ് റിജില്‍ മാക്കുറ്റി പ്രതികരിച്ചത്.

'പി സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകും. കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല. പൂഞ്ഞാര്‍ എംഎല്‍എ ആയത് ആരുടെ ഒക്കെ വോട്ട് കൊണ്ടാണെന്ന് ഇയാള്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാര്‍ക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,' റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

പി സി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും. കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന...

Posted by Rijil Chandran Makkutty on Friday, February 26, 2021

യുഡിഎഫില്‍ സീറ്റ് ലഭിക്കാതായതോടെ കടുത്ത വിമര്‍ശനവുമായി പി സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. മുസ് ലിംകള്‍ക്കും യുഡിഎഫിനും എതിരേ വിദ്വേഷ പരാമര്‍ശങ്ങളുമായാണ് ജോര്‍ജ് വാര്‍ത്താസമ്മേളനം നടത്തിയത്. യുഡിഎഫ് മുസ്‌ലിം ജിഹാദികളാണ് നിയന്ത്രിക്കുന്നതെന്ന് പിസി ജോര്‍ജ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് റിജില്‍ മാക്കുറ്റിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് സമരപ്പന്തലില്‍ വെച്ച് പിസി ജോര്‍ജിന്റെ ഷാള്‍ അണിയിക്കല്‍ റിജില്‍ മാക്കുറ്റി നിഷേധിച്ചിരുന്നു. ഒരു സമുദായത്തെ അങ്ങേയറ്റം മ്ലേഛമായ ഭാഷയില്‍ അധിക്ഷേപിച്ചയാളാണ് പിസി ജോര്‍ജ് എന്നും അങ്ങനെയൊരാളുടെ അനുമോദനം സ്വീകരിക്കുന്നതിലും നല്ലത് നിരാഹാര സമരം അവസാനിപ്പിക്കുന്നതാണെന്നായിരുന്നു റിജില്‍ മാക്കുറ്റിയുടെ പ്രതികരണം.

Tags:    

Similar News