റൂട്ട് മാപ്പ് സ്വയം വിശദീകരിച്ച് വയനാട്ടിലെ പുതിയ കൊവിഡ് ബാധിതന്‍

പി സി അബ്ദുല്ല

Update: 2020-03-30 19:05 GMT

കല്‍പറ്റ: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച വയനാട് മൂപ്പൈനാട് സ്വദേശിയുടെ റൂട്ട് മാപ്പ് അദ്ദേഹം സ്വയം പുറത്തുവിട്ടു. ഈമാസം 21ന് ദുബയ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3ല്‍ നിന്നും എമിറേറ്റ്‌സ് EK 568 വിമാനത്തില്‍ രാത്രി 9.55നു ബെംഗളൂരുവിലേക്ക് വന്നു. 22ന് പുലര്‍ച്ചെ 2.55ന് കെമ്പഗൗഡ ബെംഗളൂരുവിലെത്തി. വിമാനത്താവളത്തില്‍ നിന്ന് നല്‍കിയ ഹെല്‍ത്ത് ഫോം(2 കോപ്പി) പൂരിപ്പിച്ച് പ്രത്യേകമായി തയ്യാറാക്കിയ ഹെല്‍ത്ത് ഡെസ്‌കില്‍ ഏല്‍പ്പിച്ചു. ശരീരോഷ്മാവ് സാധാരണ നിലയിലായതിനാല്‍ എമിഗ്രേഷന്‍ സ്റ്റാമ്പിങ് വിഭാഗത്തിലേക്കും ശേഷം കസ്റ്റംസ് ക്ലിയറന്‍സ് വിഭാഗത്തിലേക്കും പോയി. പിന്നീട് വിമാനത്താവള അധികൃതര്‍ ബസ്സുകളില്‍ കയറ്റി യെലഹ ആകാശ് ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കി. 14 ദിവസത്തെ ഹോം കോറന്റൈന്‍ നിര്‍ദേശിച്ചു.

    തുടര്‍ന്ന് രാത്രി 9.50നു കോഴിക്കോട്ടേക്കുള്ള 6E 7129 ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര. ഇതിനിടെ നാട്ടിലെ പഞ്ചായത്ത്ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വരുന്ന വിവരം അറിയിച്ചു. തുടര്‍ന്നുള്ള യാത്രാ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. 9.50ന് പുറപ്പെടേണ്ട വിമാനം 11.15നാണ് പുറപ്പെട്ടത്. 12.30 ഓടെ കരിപ്പൂരിലെത്തി.

    വിമാനത്തില്‍ നിന്നു ലഭിച്ച ഫോം പൂരിപ്പിച്ചുകൊടുത്തു. ശരീരോഷ്മാവ് പരിശോധിച്ച ശേഷം ഡോക്ടറുടെ പരിശോധന. അതു കഴിഞ്ഞ് എയര്‍പോര്‍ട്ടിന് പുറത്ത്‌വന്നു. ബന്ധു കാറുമായെത്തി. രാത്രി 1.10ന് യാത്ര പുറപ്പെട്ടു. മുക്കം താമരശ്ശേരി വഴി വീട്ടിലേക്ക്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശമനുസരിച്ച് വഴിയിലെവിടെയും ഇറങ്ങിയില്ല. ഉമ്മ ഒഴിച്ച് ബാക്കിയുള്ളവരോട് വീട്ടില്‍ നിന്നു മാറാന്‍ പറഞ്ഞിരുരുന്നു.

    പുലര്‍ച്ചെ 2.55 ഓടെ വീട്ടിലെത്തി. വിവരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അറിയിച്ചു. എന്റെ 3 വയസ്സുള്ള മകനെയടക്കം ഉപ്പ, വല്ല്യുമ്മ, ഭാര്യ, മകന്‍, ബന്ധുക്കള്‍ എല്ലാവരെയും വീഡിയോ കോള്‍ ചെയ്തു. കുളി കഴിഞ്ഞ് അടഞ്ഞ റൂമില്‍ യാത്രാക്ഷീണം കാരണം ഉറങ്ങാന്‍ കിടന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.


Tags:    

Similar News