എസ്ഡിപിഐ പ്രചാരണ ജാഥയ്ക്ക് നേരെ ആര്‍എസ്എസ് കൈയേറ്റം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം - എന്‍ കെ റഷീദ് ഉമരി
ആശയപരമായി നേരിടാനുള്ള ധൈര്യമില്ലാത്ത സംഘപരിവാരം കൈയൂക്ക് കാണിച്ചു പ്രചാരണ പരിപാടി തടയാനാണ് ശ്രമമെങ്കില്‍ ജനകീയമായി പ്രതിരോധിക്കുമെന്ന് റഷീദ് ഉമരി മുന്നറിയിപ്പ് നല്‍കി
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തില്‍ എസ്ഡിപിഐ പ്രചാരണ ജാഥയ്ക്ക് നേരെ കൈയേറ്റം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു.
മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആര്‍എസ്എസ് എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ മണ്ഡലം തലങ്ങളില്‍ സംഘടിപ്പിച്ചു വരുന്ന പ്രചാരണ ജാഥ കൊയിലാണ്ടി ഹാര്‍ബര്‍ പരിസരത്ത് വച്ചു ഒരു കൂട്ടം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈയേറുകയായിരുന്നു. ജാഥാ വൈസ്‌ക്യാപ്റ്റന്‍ മുസ്തഫ കവലാടില്‍ നിന്ന് മൈക്ക് തട്ടിപ്പറിക്കാനുള്ള ശ്രമം പ്രവര്‍ത്തകര്‍ ചെറുക്കുകയായിരുന്നു.
ആശയപരമായി നേരിടാനുള്ള ധൈര്യമില്ലാത്ത സംഘപരിവാരം കൈയൂക്ക് കാണിച്ചു പ്രചാരണ പരിപാടി തടയാനാണ് ശ്രമമെങ്കില്‍ ജനകീയമായി പ്രതിരോധിക്കുമെന്ന് റഷീദ് ഉമരി മുന്നറിയിപ്പ് നല്‍കി.നിയമപരമായി ഇത്തരം നീക്കങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിയെ കൊന്നവര്‍ രാജ്യത്ത് കലാപങ്ങള്‍ ഉണ്ടാക്കി വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിച്ചാണ് അധികാരത്തില്‍ എത്തിയത്. കൊയിലാണ്ടി മണ്ഡലം വാഹന ജാഥയുടെ സമാപന യോഗം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യസ്‌നേഹത്തിന്റെ ലേബല്‍ ഒട്ടിച്ചു രാജ്യത്തെ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്ന രാജ്യദ്രോഹികളാണ് ആര്‍എസ്എസ് എന്ന് അദ്ദേഹം പറഞ്ഞു. മുസ്തഫ കവലാട്, ജലീല്‍ പയ്യോളി, ഹര്‍ഷല്‍ ചിറ്റാരി സംസാരിച്ചു.