'ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ്'; കാംപസ് ഫ്രണ്ട് പ്രകടനം നടത്തി ബാനര്‍ പുനസ്ഥാപിച്ചു

Update: 2020-02-09 16:41 GMT

മലപ്പുറം: ജനുവരി 30 ഗാന്ധിജി രക്തസാക്ഷി ദിനത്തില്‍ കാംപസ് ഫ്രണ്ട് സംഘടിപ്പിച്ച തെരുവു നാടകത്തിന്റെ ഭാഗമായി സ്ഥാപിച്ച 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്' എന്ന ബാനര്‍ അഴിച്ചുമാറ്റി കേസെടുത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി. കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. തുടര്‍ന്ന് ബാനര്‍ അതേ സ്ഥലത്ത് തന്നെ പുനസ്ഥാപിച്ചു. 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്' എന്ന ബാനറിനെതിരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 153 പ്രകാരം ബാനര്‍ പതിച്ച് കലാപമുണ്ടാക്കാന്‍ പ്രകോപിപ്പിച്ചു എന്ന പേരില്‍ കേസെടുത്തിരുന്നത്.



Tags:    

Similar News