കെഎസ്ആർടിസി കൺസെഷൻ: കാംപസ്ഫ്രണ്ട് സമരം വിജയം കണ്ടു

ഇന്നലെ വൈകിട്ട് കോർപറേഷൻ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ എംഡിയുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തു. പോലിസ് എത്തി കാംപസ് ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Update: 2019-10-23 11:59 GMT

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിദ്യാർഥി കൺസെഷൻ നിർത്തലാക്കിയ തീരുമാനം പിൻവലിച്ചതിന് പിന്നിൽ കാംപസ് ഫ്രണ്ടിന്റെ ഇടപെടൽ. വിദ്യാർഥികളുടെ അവകാശ നിഷേധം സംബന്ധിച്ച വാർത്തകൾ പുറത്തു വന്നയുടൻ കാംപസ് ഫ്രണ്ട് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് കോർപറേഷൻ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ എംഡിയുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തു.

പോലിസ് എത്തി കാംപസ് ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വിവാദ തീരുമാനം പിൻവലിക്കണമെന്ന കാംപസ് ഫ്രണ്ടിന്റെ ആവശ്യം പുനപരിശോധിക്കാമെന്നും അധികൃതർ ഉറപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ കോർപറേഷൻ തീരുമാനിച്ചത്. സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച എല്ലാ പ്രവർത്തകരേയും കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. ഓഫീസ് ഉപരോധിച്ച പ്രവർത്തകർക്കെതിരായ കേസ് പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Tags:    

Similar News