ആര്‍എസ്എസിന്റെ 'രാഷ്ട്രനിര്‍മാണ' ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി നാഗ്പൂര്‍ സര്‍വ്വകലാശാല

രണ്ടാം വര്‍ഷ ബിഎ ഹിസ്റ്ററി പാഠ്യപദ്ധതിയിലാണ് രാഷ്ട്രസന്ദ് തുകഡോജി മഹാരാജ് നാഗ്പൂര്‍ സര്‍വ്വകലാശാല ആര്‍എസ്എസിന്റെ ചരിത്രം ഉള്‍പ്പെടുത്തിയത്.

Update: 2019-07-09 16:42 GMT

നാഗ്പൂര്‍: ആര്‍എസ്എസിന്റെ ചരിത്രവും രാഷ്ട്ര നിര്‍മാണത്തില്‍ അതിന്റെ പങ്കും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘ്പരിവാരത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിലെ സര്‍വ്വകലാശാല. രണ്ടാം വര്‍ഷ ബിഎ ഹിസ്റ്ററി പാഠ്യപദ്ധതിയിലാണ് രാഷ്ട്രസന്ദ് തുകഡോജി മഹാരാജ് നാഗ്പൂര്‍ സര്‍വ്വകലാശാല ആര്‍എസ്എസിന്റെ ചരിത്രം ഉള്‍പ്പെടുത്തിയത്.

പാഠഭാഗത്തിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ രൂപവത്കരണവും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഉദയവും രണ്ടാം ഭാഗത്ത് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ സമരവുമാണ് ഉള്‍പ്പെടുത്തിയത്. മൂന്നാം ഭാഗത്തിലാണ് രാഷ്ട്രനിര്‍മാണത്തില്‍ ആര്‍എസ്എസിന്റെ പങ്ക് എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയത്.വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവുകള്‍ നേടികൊടുക്കുന്നതിന് വേണ്ടിയാണ് ഇത് പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം സതീഷ് ചാഫ്‌ലെയുടെ ഭാഷ്യം.

2003-2004 വര്‍ഷത്തില്‍ എംഎ ഹിസ്റ്ററി പാഠ്യപദ്ധതിയില്‍ ഇത്തരത്തിലുള്ള പാഠഭാഗങ്ങള്‍ നേരത്തെയും ഉള്‍പ്പെടുത്തിയിരുന്നെന്നും ഈ വര്‍ഷം മുതല്‍ ബിരുദവിദ്യാര്‍ഥികള്‍ക്കും അത് ഏര്‍പ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, നാഗ്പൂര്‍ സര്‍വകലാശാലയുടെ പുതിയ പാഠ്യപദ്ധതിക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. രാഷ്ട്രനിര്‍മാണത്തില്‍ ആര്‍എസ്എസിന്റെ പങ്ക് സംബന്ധിച്ച് നാഗ്പൂര്‍ സര്‍വകലാശാലയ്ക്ക് വിവരം ലഭിച്ചത് എവിടെനിന്നാണെന്നും സ്വാതന്ത്ര്യസമരത്തെ എതിര്‍ത്തവരാണ് ഇവരെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

Tags:    

Similar News