മരിയുപോള്‍: കീഴടങ്ങാന്‍ യുക്രെയ്‌ന് അന്ത്യശാസനം നല്‍കി റഷ്യ

എന്നാല്‍, യുക്രേനിയന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് അന്ത്യശാസനം നിരസിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. 'ഒരു കീഴടങ്ങലിനെയും ആയുധം താഴെവയ്ക്കുന്നതിനേയും കുറിച്ച് സംസാരിക്കാനാവില്ല. തങ്ങള്‍ ഇക്കാര്യം റഷ്യന്‍ പക്ഷത്തെ അറിയിച്ചിട്ടുണ്ട്'-യുക്രേനിയന്‍ വാര്‍ത്താ ഏജന്‍സിയോട് ഐറിന പറഞ്ഞു.

Update: 2022-03-21 01:53 GMT

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുടെ അറിയിപ്പുകള്‍ക്കിടെ ഉപരോധിത നഗരമായ മരിയുപോള്‍ കീഴടങ്ങാന്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെ റഷ്യ യുക്രെയ്‌നിന് സമയം അനുവദിച്ചു.

എന്നാല്‍, യുക്രേനിയന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് അന്ത്യശാസനം നിരസിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. 'ഒരു കീഴടങ്ങലിനെയും ആയുധം താഴെവയ്ക്കുന്നതിനേയും കുറിച്ച് സംസാരിക്കാനാവില്ല. തങ്ങള്‍ ഇക്കാര്യം റഷ്യന്‍ പക്ഷത്തെ അറിയിച്ചിട്ടുണ്ട്'-യുക്രേനിയന്‍ വാര്‍ത്താ ഏജന്‍സിയോട് ഐറിന പറഞ്ഞു.

റഷ്യന്‍ പ്രതിരോധ മന്ത്രാലയം യുക്രേനിയന്‍ സൈന്യത്തില്‍നിന്നു പ്രതികരണം തേടിയതായി റഷ്യന്‍ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ആര്‍ഐഎ റിപോര്‍ട്ട് ചെയ്യുന്നു. കീഴടങ്ങാന്‍ വിസമ്മതിക്കുന്നതിനെ 'കൊള്ളക്കാരുടെ' പക്ഷം പിടിക്കുന്നുവെന്നാണ് മോസ്‌കോ പരാമര്‍ശിച്ചത്.

റഷ്യയുമായുള്ള ചര്‍ച്ച ഒരു ധാരണയിലെത്തുന്നതില്‍ പരാജയപ്പെടുന്ന പക്ഷം 'ഇത് മൂന്നാം ലോക മഹായുദ്ധമാണെന്ന് അര്‍ത്ഥമാക്കും' എന്ന് ഞായറാഴ്ച പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തില്‍ സിഎന്‍എന്‍ന്റെ ഫരീദ് സക്കറിയയോട് സെലെന്‍സ്‌കി പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റഷ്യ അന്ത്യശാസനം നല്‍കിയത്.

400 ഓളം പേര്‍ അഭയം തേടിയ മാരിയുപോള്‍ ആര്‍ട്ട് സ്‌കൂളില്‍ ഞായറാഴ്ച പുലര്‍ച്ചെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയതായി റിപോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ കെട്ടിടം തകര്‍ന്നതായി മരിയുപോളിന്റെ സിറ്റി കൗണ്‍സില്‍ അറിയിച്ചു. രക്ഷപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

Tags:    

Similar News