റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് യുക്രെയ്ന്‍

റഷ്യന്‍ സേനയില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറായ എല്ലാ പൗരന്മാരോടും മുന്നോട്ട് വരാന്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്തിരുന്നു.

Update: 2022-02-24 12:51 GMT

കീവ്: റഷ്യന്‍ ഷെല്ലാക്രമണത്തില്‍ തങ്ങളുടെ 40 സെനികരും പത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടതിന് പിന്നാലെ റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റ് വ്‌ളോദമിര്‍ സെലെന്‍സ്‌കി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

റഷ്യന്‍ സേനയില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറായ എല്ലാ പൗരന്മാരോടും മുന്നോട്ട് വരാന്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്തിരുന്നു. ആവശ്യമുള്ള എല്ലാവര്‍ക്കും രാഷ്ട്രം ആയുധങ്ങള്‍ നല്‍കുമെന്നും പറഞ്ഞു. റഷ്യക്കാരോട് യുദ്ധത്തിനെതിരേ പ്രതിഷേധിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്.

'റഷ്യയുമായുള്ള നയതന്ത്രബന്ധം ഞങ്ങള്‍ വിച്ഛേദിച്ചു. റഷ്യയില്‍ ഇതുവരെ മനസ്സാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവര്‍ക്കും, യുക്രെയ്‌നുമായുള്ള യുദ്ധത്തിനെതിരേ പ്രതിഷേധിക്കേണ്ട സമയമാണിത്' സെലെന്‍സ്‌കി ട്വീറ്റില്‍ പറഞ്ഞു.

യുക്രെയ്‌നിലെ യുദ്ധ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി യുക്രെയ്ന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. പ്രതിദിനം ഒരു ലക്ഷം യുക്രേയ്‌നിയന്‍ ഹ്രീവ്‌നിയ മാത്രമെ പിന്‍വലിക്കാന്‍ സാധിക്കു. ഒരു യുക്രേയ്‌നിയന്‍ ഹ്രീവ്‌നിയ 2.55 രൂപയ്ക്ക് തുല്യമാണ.്

Tags:    

Similar News