കോട്ടയം: സംസ്ഥാനത്ത് സംഘപരിവാരം നടത്തിയ അക്രമങ്ങളുടെ ഉത്തരവാദിത്ത്വം മുന്‍ ഡിജിപി സെന്‍കുമാറിനാണെന്ന് ഡിവൈഎഫ്‌ഐ. ശബരിമല കര്‍മസമിതി രക്ഷാധികാരിയായ സെന്‍കുമാറാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ക്ക് നേതൃത്ത്വം കൊടുത്തത്. സെന്‍കുമാറിനെതിരേ അന്വേഷണം നടത്തുകയും നടപടി കൈക്കൊള്ളുകയും വേണമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉത്തരേന്ത്യന്‍ മാതൃകയിലാണ് സംസ്ഥാനത്ത് അക്രമങ്ങള്‍ നടത്തിയത്. ഡിവൈഎഫ്‌ഐയുടെ ഇടപെടല്‍ മൂലമാണ് മിഠായി തെരുവില്‍ സംഘര്‍ഷം ഒഴിവായതെന്നും നേതാക്കള്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ആര്‍എസ്എസ് പ്രചാരകിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.