ബിഎസ്എഫില്‍നിന്നും പുറത്താക്കപ്പെട്ട ജവാന്‍ വാരണാസിയില്‍ മോദിക്കെതിരേ മല്‍സരിക്കും

സൈനികരുടെ പേരിലാണ് പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നതെന്നും എന്നാല്‍, അവര്‍ക്ക് വേണ്ടി മോദി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനിക വിഭാഗങ്ങളെ മോദി എങ്ങനെ തകര്‍ത്തുവെന്ന് വെളിപ്പെടിത്താനാണ് താന്‍ മല്‍സരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-03-30 06:54 GMT

ന്യൂഡല്‍ഹി: വാരണാസിയില്‍ കര്‍ഷകര്‍ക്ക് പിന്നാലെ പ്രധാനമന്ത്രി മോദിക്കെതിരേ മല്‍സരിക്കാല്‍ ജവാന്‍ തേജ് ബഹദൂര്‍ യാദവ്. അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന കാര്യം ഫേസ്ബുക്ക് വീഡിയോയില്‍ പങ്കുവെച്ചതിന്റെ പേരില്‍ ബിഎസ്എഫില്‍ നിന്നും പുറത്താക്കിയ ജവാനാണ് മോദിക്കെതിരേ മല്‍സരിക്കുന്നത്.

സൈനികരുടെ പേരിലാണ് പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നതെന്നും എന്നാല്‍, അവര്‍ക്ക് വേണ്ടി മോദി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ജയിക്കാന്‍ വേണ്ടിയല്ല മല്‍സരിക്കുന്നന്നും സൈനിക വിഭാഗങ്ങളെ പ്രത്യേകിച്ച് അര്‍ധ സൈനികറെ മോദി സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് വെളിപ്പെടിത്താനാണ് താന്‍ മല്‍സരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തേജ് ബഹദൂര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വാരണാസിയില്‍ മല്‍സരിക്കുന്നത്.








Tags:    

Similar News