സാംസങ് ഗാലക്‌സി എഫ് 13 ഇന്ത്യന്‍ വിപണിയില്‍; സവിശേഷതകളും വിലയും അറിയാം
ഗാലക്‌സി എം53 സ്മാര്‍ട്ട്‌ഫോണിന് ഒപ്പം അവതരിപ്പിച്ച ഓട്ടോ ഡാറ്റ സ്വിച്ചിങ് ഓപ്ഷന്‍ പോലെയുള്ള ഫീച്ചറുകളും സ്‌പെക്‌സുമായിട്ടാണ് ഗാലക്‌സി എഫ് സീരീസിലെ ഈ പുതിയ ഡിവൈസ് ഇന്ത്യയില്‍ എത്തുന്നത്.
സാംസങ് ഗാലക്‌സി എഫ് 13 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.ഗാലക്‌സി എം53 സ്മാര്‍ട്ട്‌ഫോണിന് ഒപ്പം അവതരിപ്പിച്ച ഓട്ടോ ഡാറ്റ സ്വിച്ചിങ് ഓപ്ഷന്‍ പോലെയുള്ള ഫീച്ചറുകളും സ്‌പെക്‌സുമായിട്ടാണ് ഗാലക്‌സി എഫ് സീരീസിലെ ഈ പുതിയ ഡിവൈസ് ഇന്ത്യയില്‍ എത്തുന്നത്.
സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 6000 എംഎഎച്ച് ബാറ്ററി, 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് എന്നിവയും പുതിയ സാംസങ് ഗാലക്‌സി എഫ് 13 സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാണ്
സാംസങ് ഗാലക്‌സി എഫ് 13 ന്റെ പ്രത്യേകതകള്‍
6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി ഇന്‍ഫിനിറ്റിവി ഡിസ്‌പ്ലെയാണ് സാംസങ് ഗാലക്‌സി എഫ് 13 സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. 2408 ഃ 1080 പിക്‌സല്‍ റെസല്യൂഷനും സാംസങ് ഗാലക്‌സി എഫ് 13 സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലെയില്‍ ലഭ്യമാണ്. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍, പരമാവധി 480 നിറ്റ്‌സ് വരെ െ്രെബറ്റ്‌നസ് എന്നിവയും സാംസങ് ഗാലക്‌സി എഫ് 13 സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതയാണ്.
8 എന്‍എം പ്രൊസസിനെ അടിസ്ഥാനമാക്കിയുള്ള ഒക്ടാ കോര്‍ എക്‌സിനോസ് 850 പ്രൊസസറാണ് സാംസങ് ഗാലക്‌സി എഫ് 13 സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്. ഈ പ്രൊസസര്‍ മാലി ജി52 ജിപിയുവുമായി പെയര്‍ ചെയ്തിരിക്കുന്നു. 4 ജിബി റാമിന് ഒപ്പം 64 ജിബി, 128 ജിബി സ്‌റ്റോറേജ് ഓപ്ഷനുകളും സാംസങ് ഗാലക്‌സി എഫ് 13 സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാണ്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി സ്‌റ്റോറേജ് 1 ടിബി വരെയായി കൂട്ടാനും സാധിക്കും.
ആന്‍ഡ്രോയിഡ്
ആന്‍ഡ്രോയിഡ് 12 ഒഎസ് ബേസ് ചെയ്ത് എത്തുന്ന സാംസങ് വണ്‍ യുഐ വേര്‍ഷനിലാണ് ഗാലക്‌സി എഫ് 13 സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ നാനോ സിം കാര്‍ഡുകളും സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാണ്. ഡ്യുവല്‍ 4ജി വോള്‍ട്ടീ, വൈഫൈ, ബ്ലൂടൂത്ത് 5, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ജിപിഎസ്. തുടങ്ങിയ കണക്ടിവിറ്റി സപ്പോര്‍ട്ടുകളും സാംസങ് ഗാലക്‌സി എഫ് 13 മുന്നോട്ട് വയ്ക്കുന്നുണ്ട്.
കാമറ
ചിത്രങ്ങള്‍ക്കായി സാംസങ് ഗാലക്‌സി എഫ്13 സ്മാര്‍ട്ട്‌ഫോണ്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഫീച്ചര്‍ ചെയ്യുന്നത്. എഫ്/1.8 അപ്പേര്‍ച്ചറും എല്‍ഇഡിഫ്‌ലാഷും ഉള്ള 50 മെഗാ പിക്‌സല്‍ പ്രൈമറി സെന്‍സറാണ് ഈ കാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. എഫ്/2.2 അപ്പേര്‍ച്ചര്‍ ഉള്ള 5 മെഗാ പിക്‌സല്‍ സെക്കണ്ടറി അള്‍ട്ര വൈഡ് ആംഗിള്‍ ലെന്‍സ്, എഫ്/2.4 അപ്പേര്‍ച്ചര്‍ ഉള്ള 2 മെഗാ പിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയും ഈ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തില്‍ ഉണ്ട്.
സെല്‍ഫികള്‍
സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ്/2.2 അപ്പേര്‍ച്ചറുള്ള 8 മെഗാ പിക്‌സല്‍ സെല്‍ഫി കാമറ സെന്‍സറാണ് ഡിവൈസിലുള്ളത്. 6000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എഫ്13 സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചര്‍ ചെയ്യുന്നത്. 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും സാംസങ് ഗാലക്‌സി എഫ്13 സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാണ്. സാംസങ് ഗാലക്‌സി എഫ്13 സ്മാര്‍ട്ട്‌ഫോണിന്റെ വിലയും മറ്റ് കാര്യങ്ങളും അറിയാന്‍ തുടര്‍ന്ന് വായിക്കുക.
സാംസങ് ഗാലക്‌സി എഫ് 13 വിലയും ലഭ്യതയും
സണ്‍റൈസ് കോപ്പര്‍, വാട്ടര്‍ഫാള്‍ ബ്ലൂ, നൈറ്റ്‌സ്‌കി ഗ്രീന്‍ എന്നിവയുള്‍പ്പെടെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്‌സി എഫ്13 സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. രണ്ട് സ്‌റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് സാംസങ് ഗാലക്‌സി എഫ് 13 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് വരുന്നത്. 4 ജിബി റാമും 64 ജിബി സ്‌റ്റോറേജും ഉള്ളതാണ് എന്‍ട്രി ലെവല്‍ വേരിയന്റിന് 11,999 രൂപയാണ് വില വരുന്നത്.
സാംസങ് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍
4 ജിബി റാമും 128 ജിബി റോമും ഉള്‍ക്കൊള്ളുന്ന ഹൈ എന്‍ഡ് വേരിയന്റിന് 12,999 രൂപയാണ് വില വരുന്നത്. ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ജൂണ്‍ 29 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, ഔദ്യോഗിക സാംസങ് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍, ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ എന്നിവ വഴി വില്‍പ്പനയ്‌ക്കെത്തും. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഇഎംഐ പേയ്‌മെന്റ് ഓപ്ഷന്‍ സെലക്റ്റ് ചെയ്യുന്നവര്‍ക്കും 1,000 രൂപ ഡിസ്‌കൌണ്ട് ലഭിക്കും.