'ഹലാല്‍ ഫുഡ്' ബഹിഷ്‌കരണവുമായി സംഘി കാംപയിന്‍; വ്യാജ പ്രചാരണം പൊളിച്ച് ഇന്റര്‍ ചര്‍ച്ചിന്റെ 'ബീഫ് ഒലത്തിയത്'

സംഘപരിവാര്‍ അനുകൂല ഐഡികളാണ് വ്യാപകമായി ഹലാല്‍ ഭക്ഷണത്തിനെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തത്. യുക്തിവാദികളുടെ വ്യാജ പ്രൊഫൈലുകളും ഹലാല്‍ ഫുഡിനെതിരായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചു.

Update: 2020-12-24 06:03 GMT

കോഴിക്കോട്: ഹലാല്‍ ഭക്ഷണത്തിനെതിരായ സംഘി കാംപയിനെ പൊളിച്ചടക്കി കേരള ഇന്റര്‍ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹലാല്‍ ഫുഡ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍, യുക്തിവാദി പ്രൊഫൈലുകള്‍ ഫേസ്ബുക്കില്‍ പ്രചാരണം സജീവമാക്കിയത്.


 കേരള ഇന്റര്‍ചര്‍ച്ച് ലെയ്റ്റി കൗണ്‍സിലിന്റെ പേരിലുള്ള ലെറ്റര്‍ ഹെഡിലാണ് ഹലാല്‍ ഇറച്ചി ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്കിലെ നൂറുകണക്കിന് വ്യാജ പ്രൊഫൈലുകളും ഈ പോസ്റ്റ് പ്രചരിപ്പിച്ചു. സംഘപരിവാര്‍ അനുകൂല ഐഡികളാണ് വ്യാപകമായി ഹലാല്‍ ഭക്ഷണത്തിനെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തത്. യുക്തിവാദികളുടെ വ്യാജ പ്രൊഫൈലുകളും ഹലാല്‍ ഫുഡിനെതിരായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചു. എന്നാല്‍, കേരള ഇന്റര്‍ചര്‍ച്ച് ലെയ്റ്റി കൗണ്‍സിലിന്റെ പേരില്‍ ഇറങ്ങിയ പോസ്റ്റ് വ്യാജമാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയതോടെ പലരും പോസ്റ്റ് മുക്കിയിട്ടുണ്ട്. http://www.keralainterchurch.com എന്ന വെബ്‌സൈറ്റിലാണ് തങ്ങളുടെ പേരില്‍ ഇറങ്ങിയ നോട്ടിസ് വ്യാജമാണെന്ന് കേരള ഇന്റര്‍ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ വ്യക്തമാക്കിയത്. പോസ്റ്റില്‍ ക്രിസ്ത്യന്‍ ഭക്ഷണ നിയമത്തിലേക്കുള്ള വിക്കിപ്പീഡിയ ലിങ്കും ഉണ്ട്. പോരാത്തതിന് നോട്ടീസ് അടിച്ചിറക്കുന്ന സംഘികള്‍ക്ക് വേണ്ടി ഒന്നാം തരം ബീഫ് ഒലത്തിയതിന്റെ റെസിപ്പിയും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി ഹലാല്‍ ഭക്ഷണത്തിനെതിരേ കേരളത്തിലെ സംഘപരിവാര്‍ നടത്തുന്ന കാംപയിന്‍ വിജയിക്കാതെ ആയതോടെയാണ് ക്രൈസ്തവ സംഘടനയുടെ പേരില്‍ വ്യാജ പോസ്റ്റുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ക്രൈസ്തവ സംഘടനയുടെ ഔദ്യോഗിക പോസ്റ്റ് എന്ന പേരില്‍ വ്യാജ ലെറ്റര്‍ ഹെഡും ഇതിനായി പ്രചരിപ്പിച്ചു. പോസ്റ്റ് പ്രചരിപ്പിച്ചതും അത് ചര്‍ച്ചയാക്കുന്നതും സംഘികളും യുക്തിവാദികളുമായതോടെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് സംഘപരിവാര്‍ സൃഷ്ടിയാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്ന ചിലര്‍ വ്യക്തമാക്കി. ഇതോടെയാണ് കേരള ഇന്റര്‍ചര്‍ച്ച് ലെയ്റ്റി കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ തന്നെ ഔദ്യോഗിക വിശദീകരണം വന്നത്.




Tags:    

Similar News