വാരിയന്‍കുന്നനെ മതഭ്രാന്തനെന്ന് ആക്ഷേപിച്ച് സംഘപരിവാര ചാനല്‍

വാരിയംകുന്നന്‍ എന്ന സിനിമയെ കുറിച്ച് പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചതോടെ സംഘപരിവാര കേന്ദ്രങ്ങള്‍ സംഘടിതമായി സൈബര്‍ ആക്രമണങ്ങളുമായി രംഗത്തുണ്ട്

Update: 2020-06-23 09:07 GMT

കോഴിക്കോട്: സ്വാതന്ത്ര്യ സമരപോരാട്ടാത്തിലെ തിളങ്ങുന്ന അധ്യായമായ മലബാര്‍ കലാപത്തിനു നേതൃത്വം നല്‍കിയ ഖിലാഫത്ത് നേതാവ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മതഭ്രാന്തനാക്കി സംഘപരിവാര ചാനല്‍. 1921ല്‍ ചരിത്രത്തെ സിനിമയാക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ദീരദേശാഭിമാനിയായ വാരിയന്‍ കുന്നനെ മതഭ്രാന്തനെന്നു ഹിന്ദുകൂട്ടക്കൊലയ്ക്കു നേതൃത്വം നല്‍കിയയാളെന്നുമുള്ള പച്ചനുണയുമായി ജനം ടിവി രംഗത്തെത്തിയത്. പൃഥ്വിരാജ് നായകനായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന സിനിമയെ കുറിച്ച് പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചതോടെ സംഘപരിവാര കേന്ദ്രങ്ങള്‍ സംഘടിതമായി സൈബര്‍ ആക്രമണങ്ങളുമായി രംഗത്തുണ്ട്. അസഭ്യം ചൊരിഞ്ഞും ഭീഷണിപ്പെടുത്തിയുമുള്ള നിരവധി കമ്മന്റുകളാണ് സൈബറിടങ്ങളിലുള്ളത്. ഇതിനിടെയാണ് 'മലബാറിലെ ഹിന്ദുകൂട്ടക്കൊലയെ വെള്ളപൂശാനൊരുങ്ങി ആഷിഖ് അബുവും പൃഥ്വിരാജും; മതഭ്രാന്തന്റെ ജീവിതം സിനിമയാക്കുന്നു' എന്ന തലക്കെട്ടില്‍ ജനം ടിവി ഓണ്‍ലൈനില്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്.

   


മലബാറില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ നടന്ന ഹിന്ദു കൂട്ടക്കൊലയെ മഹത്വവല്‍ക്കരിക്കാനാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോപിക്കുന്ന വാര്‍ത്തയില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് മുഹമ്മദിനെ മലയാളി ഐഎസ് ഭീകരര്‍ അംഗമായിരുന്ന റൈറ്റ് തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ സജീവാംഗമായിരുന്നുവെന്നാണ് വിശേഷിപ്പിക്കുന്നത്. മലബാര്‍ ലഹള നിര്‍ബന്ധിത മതപരിവര്‍ത്തനവും ഹിന്ദുകൂട്ടക്കൊലയും നടത്തിയെന്ന ആരോപണവും വാര്‍ത്തയില്‍ ഉന്നയിക്കുന്നുണ്ട്.

Sangh Parivar Channel Slamming Variyankunnan as a fanatic



Tags:    

Similar News