മുസ്‌ലിം യുവാവിന്റെ എഫ്ബി ഹാക്ക് ചെയ്ത് പാക് അനുകൂല പോസ്റ്റ്: സംഘപരിവാര പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കര്‍ണാടക ബല്‍ഗാവി ജില്ലയിലെ രാംദുര്‍ഗ് താലൂക്കിലെ നാഗരാജ് മാലി എന്നയാളാണ് അറസ്റ്റിലായത്. പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും ബീച്ചില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത് വീഡിയോ സന്ദേശമിട്ട മാല്‍പേയ്ക്കു സമീപം തോട്ടം വില്ലേജിലെ ശ്രീജന്‍ പൂജാരി എന്ന യുവാവ് ഈയടുത്ത് അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം
ബല്‍ഗാവി:പണം ചോദിച്ചിട്ടു നല്‍കാത്ത മുസ്‌ലിം യുവാവിന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്ത് പാക് അനുകൂല പോസ്റ്റിട്ട ഹിന്ദുത്വപ്രവര്‍ത്തകന്‍ അറസ്റ്റില്‍. കര്‍ണാടക ബല്‍ഗാവി ജില്ലയിലെ രാംദുര്‍ഗ് താലൂക്കിലെ നാഗരാജ് മാലി എന്നയാളാണ് അറസ്റ്റിലായത്. കംപ്യൂട്ടര്‍ സെന്റര്‍ നടത്തുന്ന നാഗരാജ്, മുഹമ്മദ് ഷാഫി എന്ന മുസ്‌ലിം യുവാവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഇതിനിടക്ക് കൂടുതല്‍ പണം ചോദിച്ച നാഗരാജിനോടു പണം തരില്ലെന്നു മുഹമ്മദ് ഷാഫി അറിയിച്ചു. തുടര്‍ന്നാണ് മുഹമ്മദ് ഷാഫിയുടെ ഫേസ്ബുക്ക് നാഗരാജ് ഹാക്ക് ചെയ്യുകയും പാക് അനുകൂല പോസ്റ്റിടുകയും ചെയ്തത്. തന്റെ ഫേസ്ബുക്ക് വാളില്‍ ഇന്ത്യാവിരുദ്ധവും പാക് അനുകൂലവുമായ പോസ്റ്റര്‍ ശ്രദ്ധയില്‍ പെട്ട ഷാഫി ഉടന്‍ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്നു സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് നാഗരാജ് പിടിയിലായത്. പണം നല്‍കാതിരുന്ന ഷാഫിയെ കേസിലുള്‍പെടുത്താന്‍ വേണ്ടിയാണ് പാക് അനുകൂല പോസ്റ്റിട്ടതെന്നും തന്റെ കംപ്യൂട്ടര്‍ സെന്ററില്‍ നിന്നാണ് ഇത് ചെയ്തതെന്നും നാഗരാജ് വെളിപ്പെടുത്തിയതായി പോലിസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ റെഡ്ഡി പറഞ്ഞു. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത നാഗരാജിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും ബീച്ചില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത് വീഡിയോ സന്ദേശമിട്ട മാല്‍പേയ്ക്കു സമീപം തോട്ടം വില്ലേജിലെ ശ്രീജന്‍ പൂജാരി എന്ന യുവാവ് ഈയടുത്ത് അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിക്കുകയും ഹിന്ദു പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുമെന്നും പറയുന്ന ശ്രീജന്‍ പൂജാരി, മാല്‍പേ ബീച്ചില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട് വീഡിയോയില്‍.