മുന്‍ കിരീടാവകാശിയുടെ വീട്ടുതടങ്കല്‍; ജോര്‍ദാനെ പിന്തുണച്ച് സൗദി

മുന്‍ കിരീടാവകാശി ഹംസ ബിന്‍ അല്‍ ഹുസൈനെ ജോര്‍ദാനില്‍ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണത്തിനു പിന്നാലെയാണ് ജോര്‍ദാനെ പിന്തുണച്ചുകൊണ്ടുള്ള റോയല്‍ കോര്‍ട്ട് ഓഫ് സൗദി അറേബ്യയുടെ രേഖാമൂലമുള്ള പ്രസ്താവന സൗദി അറേബ്യന്‍ വാര്‍ത്താ ഏജന്‍സിയായ എസ്പിഎ പ്രസിദ്ധീകരിച്ചത്.

Update: 2021-04-05 01:42 GMT

റിയാദ്: ആ രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനായി എടുക്കുന്ന ഏത് തീരുമാനത്തിലും ജോര്‍ദാനൊപ്പം നില്‍ക്കുമെന്ന് സൗദി അറേബ്യന്‍ ഭരണകൂടം പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ അനദോലു റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ കിരീടാവകാശി ഹംസ ബിന്‍ അല്‍ ഹുസൈനെ ജോര്‍ദാനില്‍ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണത്തിനു പിന്നാലെയാണ് ജോര്‍ദാനെ പിന്തുണച്ചുകൊണ്ടുള്ള റോയല്‍ കോര്‍ട്ട് ഓഫ് സൗദി അറേബ്യയുടെ രേഖാമൂലമുള്ള പ്രസ്താവന സൗദി അറേബ്യന്‍ വാര്‍ത്താ ഏജന്‍സിയായ എസ്പിഎ പ്രസിദ്ധീകരിച്ചത്.

ഏതെങ്കിലും അട്ടിമറി ശ്രമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെയും ഹുസൈന്‍ ബിന്‍ അബ്ദുല്ലയുടെയും തീരുമാനങ്ങളെ രാജ്യം പിന്തുണക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News