സൗദിയിൽ നാളെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Update: 2022-11-09 14:12 GMT

ജിദ്ദ: സൗദിയിൽ നാളെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. മഴയ്ക്കും ഐഡി മിന്നലിനും ഉള്ള സാധ്യതയുണ്ടെന്നും ദൂര കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. ആലിപ്പഴം, ഉയർന്ന പൊടി എന്നിവയ്‌ക്കൊപ്പം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വ്യാഴം മുതൽ തിങ്കൾ വരെയാണ് മഴ പ്രതീക്ഷിക്കുന്നത്. ഇതു കനത്ത മഴയിലേയ്ക്ക് എത്തുമെന്നും ഹൈൽ, ബഖാ,ഗസാല, ആഷ് ഷിനാൻ എന്നിവയുൾപ്പെടെ ഹായിൽ മേഖലയിലെ മിക്ക നഗരങ്ങളിലും വെള്ളം കയറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മക്ക, മദീന, കിഴക്കൻ മേഖല, വടക്കൻ മേഖല എന്നിവയാണ് മഴയ്ക്ക് സാധ്യതയുള്ള മറ്റു പ്രദേശങ്ങൾ.


അൽഉല, യാൻബു, മഹ്ദ്, നായരിയ, കാര്യത്ത് അൽ ഉല്യ, വാദി അൽ ഫൊറാഅ, ഹെനകിയ, ഖൈബർ, അൽ ഐസ്, ബദർ, ഹഫർ അൽ ബത്തീൻ, ഖഫ്ജി, വടക്കൻ അതിർത്തി പ്രവിശ്യ, അറാർ, റഫ്ഹ, തായ്ഫ്, ജുമും, അൽ കാമിൽ, ഖുലൈസ്, മെയ്സാൻ എന്നിവിടങ്ങളിലും മഴ പെയ്തേക്കാം. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങളിലും ജിദ്ദ, ഉംലുജ്, സകാക്ക, ടൈമ, അൽ വജ്, ദുമാ അൽ ജൻഡാൽ, ഖുറയ്യത്, തുറൈഫ്, തുബർജൽ, റാബക്ക്‌, നഗരങ്ങളിലും മിതമായ മഴ പ്രതീക്ഷിക്കാം.

Similar News