പ്രവാസലോകത്ത് ഒരുമിച്ച ആറുപേര്‍ ഒന്നിച്ച് യാത്രാവുന്നു; ചേതനയറ്റ ശരീരങ്ങളായി
റിയാദ്: പ്രവാസലോകത്ത് ഒന്നിച്ച ആറുപേര്‍, ഒട്ടനവധി സ്വപ്നങ്ങള്‍ നെയ്തവര്‍ ഒന്നിച്ച് യാത്രാവുന്നു; ചേതനയറ്റ ശരീരങ്ങളായി. ദിവസങ്ങള്‍ക്കു മുമ്പ് നാടും കുടുംബവും യാത്രയാക്കിയ ആറ് പ്രവാസികളുടെ ചേതനയറ്റ ശരീരങ്ങയളാണ് ഇന്നും നാളെയുമായി റിയാദില്‍ നിന്നു നാട്ടിലെത്തിക്കുന്നത്. റിയാദിലെ ഖാലിദിയയില്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് താമസസ്ഥലത്ത് ഉണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ട മലപ്പുറം സ്വദേശികളായ തറക്കല്‍ അബ്ദുല്‍ ഹക്കീ(31)മിന്റെ മയ്യിത്ത് ശനിയാഴ്ചയും മേല്‍മുറി കാവുങ്ങാത്തൊടി ഇര്‍ഫാന്‍ ഹബീബ്(27), തമിഴ്‌നാട് സ്വദേശികളായ സീതാരാമന്‍ മധുരൈ(35), കാര്‍ത്തിക കാഞ്ചിപുരം(40), അസ്ഹര്‍ ബോംബേ(26), യോഗേഷ് കുമാര്‍ രാമചന്ദ്ര ഗുജറാത്ത്(38) എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചയും റിയാദില്‍ നിന്നു വ്യത്യസ്ത വിമാനങ്ങളിലായി നാട്ടിലേക്ക് എത്തിക്കുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി അറിയിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഇവരെല്ലാം റിയാദിലെ ലിറ്റര്‍ പെട്രോള്‍ കമ്പനിയിലേക്ക് എന്‍ജിനീയര്‍മാരും തൊഴിലാളികളുമായി ജോലിക്കെത്തിയത്.