കൊവിഡ് പരിശോധന, വാക്‌സിനേഷന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്: സൗദിയില്‍ 120ഓളം പേര്‍ അറസ്റ്റില്‍

Update: 2021-07-15 15:13 GMT
കൊവിഡ് പരിശോധന, വാക്‌സിനേഷന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്: സൗദിയില്‍ 120ഓളം പേര്‍ അറസ്റ്റില്‍
റിയാദ്: കൊവിഡ് പരിശോധനയുടെയും വാക്‌സിനേഷന്റെയും വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്‌തെന്ന് ആരോപിച്ച് സൗദി അറേബ്യയില്‍ 120ഓളം പേരെ അറസ്റ്റ് ചെയ്തു. കുറ്റാരോപിതരില്‍ ഒമ്പത് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമുണ്ടെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എസ്പിഎ വാര്‍ത്താ ഏജന്‍സി അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ചെന്ന സര്‍ട്ടിഫിക്കറ്റുള്ള 60,000 ത്തോളം പേര്‍ക്കാണ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുക. അതിനാല്‍ തന്നെ ഹജ്ജിനു മുന്നോടിയായി പരിശോധനയും ശക്തമാക്കുന്നുണ്ട്.

    കൊവിഡ് മഹാമാരി കാരണം ഇക്കുറിയും സൗദിയിലുള്ളവര്‍ക്കു മാത്രമായി ഹജ്ജ് പരിമിതപ്പെടുത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതികള്‍ അവരുടെ സേവനങ്ങള്‍ പരസ്യം ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ചതായും ആരോപണമുണ്ട്. രോഗബാധയുടെ അവസ്ഥ, വാക്‌സിനേഷന്‍ നില, ഒരു ഡോസ് അല്ലെങ്കില്‍ രണ്ടെണ്ണം നല്‍കിയിട്ടുണ്ടോ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. തട്ടിപ്പില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരില്‍ 21 പേരില്‍ ഒമ്പത് സൗദി പൗരന്മാരും 12 ജീവനക്കാരും ഉള്‍പ്പെടുന്നുണ്ട്. നിയമവിരുദ്ധമായ സേവനങ്ങള്‍ ഉപയോഗിച്ചവരില്‍ 76 പൗരന്മാരും 16 ജീവനക്കാരുമാണ്. 34 ദശലക്ഷം ജനങ്ങളുള്ള രാജ്യത്ത് 21 ദശലക്ഷത്തിലേറെ പേര്‍ക്ക് കൊറോണ വൈറസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Saudi Smashes Fraud COVID-19 Testing, Vaccination

Tags:    

Similar News