ജമ്മു കശ്മീരില്‍ തടവിലുള്ള റോഹിന്‍ഗ്യകളെ വിട്ടയക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി; നടപടിക്രമങ്ങള്‍ പാലിക്കാതെ നാടുകടത്തില്ല

'ഇരകള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാനാവില്ല, എന്നിരുന്നാലും, നാടുകടത്തലിന് നിര്‍ദ്ദേശിച്ച നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നാടുകടത്തപ്പെടില്ലെന്നും' സുപ്രിംകോടതി വ്യക്തമാക്കി.

Update: 2021-04-08 19:01 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തടവിലാക്കപ്പെട്ട 150 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ മോചിപ്പിക്കുന്നതിന് ഉത്തരവിടാന്‍ വിസമ്മതിച്ചെങ്കിലും ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ നാടുകടത്തില്ലെന്ന്  സുപ്രിംകോടതി വ്യക്തമാക്കിയതായി ലൈവ് ലോ റിപോര്‍ട്ട് ചെയ്യുന്നു.

'ഇരകള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാനാവില്ല, എന്നിരുന്നാലും, നാടുകടത്തലിന് നിര്‍ദ്ദേശിച്ച നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നാടുകടത്തപ്പെടില്ലെന്നും' സുപ്രിംകോടതി വ്യക്തമാക്കി. റോഹിന്‍ഗ്യന്‍ സമുദായത്തില്‍നിന്നുള്ള മുഹമ്മദ് സലിമുല്ല അഡ്വ. പ്രശാന്ത് ഭൂഷണ്‍ മുഖാന്തിരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

തങ്ങളെ നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും തങ്ങള്‍ക്ക് അഭയാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.


Tags:    

Similar News