പണ്ഡിതന്‍മാര്‍ രണ്ടാം സ്വാതന്ത്യ സമരത്തിന് നേതൃത്വം നല്‍കണം: അഫ്‌സല്‍ ഖാസിമി
അക്രമികളായ സംഘപരിവാറിനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുന്നത് വരെ പണ്ഡിതന്‍മാര്‍ മിഹ്‌റാബുകളില്‍ നിന്നും മിമ്പറുകളില്‍നിന്നും പുറത്തേക്കിറങ്ങി വന്ന് ശാഹീന്‍ ബാഗുകള്‍ക്ക് നേതൃത്വം നല്‍കണം.
കാവനൂര്‍: രണ്ടാം സ്വാതന്ത്ര്യ സമരത്തിന് പണ്ഡിത സമൂഹം നേതൃത്വം നല്‍കണമെന്ന് വാഗ്മിയും പണ്ഡിതനുമായ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ ഖാസിമി കൊല്ലം. ആര്‍എസ്എസ് ഇന്ത്യവിടുക, എന്‍ആര്‍സി, സിഎഎ പിന്‍വലിക്കുക തുടങ്ങിയ ആവശ്യമുയര്‍ത്തി ആള്‍ ഇന്ത്യാ ഇമാംസ്‌കൗണ്‍സില്‍ മലപ്പുറം ജില്ലാ കമ്മറ്റി കാവനൂരില്‍ നടത്തിയ പണ്ഡിത പ്രതിഷേധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കലാപങ്ങളും കൂട്ടക്കൊലകളും നടത്തിക്കൊണ്ടിരിക്കുന്ന ആര്‍എസ്എസിന് സമാധാനത്തിന്റെ ഭാഷ മനസ്സിലാകുകയില്ല.അക്രമികളായ സംഘപരിവാറിനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുന്നത് വരെ പണ്ഡിതന്‍മാര്‍ മിഹ്‌റാബുകളില്‍ നിന്നും മിമ്പറുകളില്‍നിന്നും പുറത്തേക്കിറങ്ങി വന്ന് ശാഹീന്‍ ബാഗുകള്‍ക്ക് നേതൃത്വം നല്‍കണം. വിജയം കാണുന്നത് വരെ വിശ്രമമില്ലാതെ പണിയെടുക്കണമെന്നും പ്രവാചകന്‍മാരുടെ പിന്‍മുറക്കാരും മുന്‍കാല പണ്ഡിതന്‍മാരുടെ പിന്‍മുറക്കാരാണെന്ന ബോധം പണ്ഡിതന്‍മാര്‍ക്ക് ഉണ്ടാവണം. അബ്ദുല്ലക്കുട്ടിമാരാകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ മൗലവി, ജില്ല പ്രസിഡന്റ് സഈദ് മൗലവി, ദേശീയ ട്രഷറര്‍ ഡോ. ശാഹുല്‍ ഹമീദ് ബാഖവി ചെന്നൈ, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്‌റാമുല്‍ ഹഖ്, അബ്ദുര്‍റഹ്മാന്‍ ബാഖവി, മുജീബ് നജ്മി, ഹംസ വഹബി, നൂറുദ്ദീന്‍ ഉസ്താദ് തുടങ്ങിയവര്‍ സംസാരിച്ചു.