
തിരുവനന്തപുരം: പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ സമരത്തിന്റെ ഭാഗമായി സ്‌കൂള്‍ പൂട്ടിയിട്ട പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. വട്ടിയൂര്‍ക്കാവ് ഗവ. എല്‍പി സ്‌കൂളിലെ പ്രഥമാധ്യാപകനായ ജിനില്‍ ജോസിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
സമരദിവസമായ ഇന്ന് ക്ലാസ് ഉണ്ടാവില്ലെന്ന് വാട്‌സാപ്പ് ഗ്രൂപ്പ് വഴി കുട്ടികളുടെ രക്ഷകര്‍ത്താക്കളെ അറിയിച്ചാണ് സ്‌കൂള്‍ പൂട്ടിയിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് നോര്‍ത്ത് എഇഒയുടെ നേതൃത്വത്തില്‍ എത്തിയാണ് സ്‌കൂള്‍ തുറന്നത്.