എസ്ഡിപിഐ, പിഎഫ്‌ഐ നേതാക്കളെ വിട്ടയക്കണം; തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധ സംഗമം
ജമാഅത്തുല്‍ ഉലമ സഭാ സെക്രട്ടറി നിസാമുദ്ദീന്‍ യൂസുബി, വിസികെ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി തമിള്‍ വാനന്‍, ക്രിസ്ത്യന്‍ ആര്‍ച്ച് ബിഷപ്പ് സമ്മത്തി നാഗരാജന്‍, എസ്ഡിപിഐ സോഷ്യല്‍ മീഡിയ ടീം സോണല്‍ കോഓഡിനേറ്റര്‍ എസ്എംകെ സദ്ദാം തുടങ്ങിയവര്‍ സംസാരിച്ചു.
ചെന്നൈ: ഇഡിയും എന്‍ഐഎയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ പെരിയകുളത്ത് ഇസ്ലാമിക് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ സംഗമം.
ജമാഅത്തുല്‍ ഉലമ സഭാ സെക്രട്ടറി നിസാമുദ്ദീന്‍ യൂസുബി, വിസികെ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി തമിള്‍ വാനന്‍, ക്രിസ്ത്യന്‍ ആര്‍ച്ച് ബിഷപ്പ് സമ്മത്തി നാഗരാജന്‍, എസ്ഡിപിഐ സോഷ്യല്‍ മീഡിയ ടീം സോണല്‍ കോഓഡിനേറ്റര്‍ എസ്എംകെ സദ്ദാം തുടങ്ങിയവര്‍ സംസാരിച്ചു.
നൂര്‍ മുഹമ്മദ് (മുസ്ലിം യൂത്ത് ലീഗ്), ശാഹുല്‍ ഹമീദ് ബാഖവി (ഇന്ത്യ തൗഹീദ് ജമാഅത്ത്), ദലിത് രായന്‍(തമിഴ് ടൈഗേഴ്‌സ് പാര്‍ട്ടി), ഉസ്മാന്‍ അലി കാശിഫി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.