കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; മൂന്ന് മലയാളികളടക്കം ഏഴ് പേര്‍ പിടിയില്‍

മൂന്ന് മലയാളികളടക്കമാണ് കര്‍ണാടകത്തില്‍ അറസ്റ്റിലായത്.

Update: 2021-01-16 01:02 GMT

ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഏഴംഗ സംഘം പിടിയില്‍. മൂന്ന് മലയാളികളടക്കമാണ് കര്‍ണാടകത്തില്‍ അറസ്റ്റിലായത്. മുസ്തഫ, കുഞ്ഞിരാമന്‍, മുഹമ്മദ് ഷാഫി എന്നിവരാണ് സംഘത്തിലുള്ള മലയാളികള്‍.

ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സ്വര്‍ണം കുറഞ്ഞ തുകയ്ക്ക് നല്‍കാം എന്നു പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ആദായ നികുതി വകുപ്പിന്റെ ഐഡി കാര്‍ഡ്, 15 ലക്ഷം രൂപ, സ്വര്‍ണ ബിസ്‌കറ്റ് എന്നിവ ഇവരില്‍നിന്നും പിടികൂടി.

Tags:    

Similar News