രാഷ്ട്രീയം വിടുന്നതിന് മുമ്പ് ഷാ ഫൈസല്‍ ഡോവലുമായി കൂടിക്കാഴ്ച നടത്തി; വീണ്ടും സര്‍വീസിലേക്കെന്ന് സൂചന

2009ല്‍ കശ്മീരില്‍നിന്നു സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമത്തെത്തി വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ച 37കാരനായ ഫൈസല്‍, ന്യൂഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചെങ്കിലും വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. സര്‍വീസിലേക്കുള്ള മടക്കത്തെ കുറിച്ചാണ് അജിത് ഡോവലുമായി സംസാരിച്ചതെന്നാണ് സൂചന.

Update: 2020-08-13 09:23 GMT

ശ്രീനഗര്‍: സജീവ രാഷ്ട്രീയം വിടാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇതു സംബന്ധിച്ച് റിപോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ക്കുമുമ്പാണ് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് (ജെകെപിഎം) അധ്യക്ഷ സ്ഥാനത്ത് നിന്നു ഷാ ഫൈസല്‍ രാജിവച്ചത്.

2009ല്‍ കശ്മീരില്‍നിന്നു സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമത്തെത്തി വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ച 37കാരനായ ഫൈസല്‍, ന്യൂഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചെങ്കിലും വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. സര്‍വീസിലേക്കുള്ള മടക്കത്തെ കുറിച്ചാണ് അജിത് ഡോവലുമായി സംസാരിച്ചതെന്നാണ് സൂചന.

ഉന്നത ഉദ്യോഗസ്ഥരുമായി ഞാന്‍ നടത്തിയ ചര്‍ച്ചകളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്. എന്ന നിലയില്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതില്‍ അസ്വാഭാവികതയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഫൈസല്‍ മറുപടി നല്‍കി.

കഴിഞ്ഞ വര്‍ഷമാണ് ഷാ ഫൈസല്‍ പാര്‍ട്ടി അധ്യക്ഷപദവിയിലെത്തിയത്. തന്റെ ട്വിറ്ററില്‍ പേജില്‍നിന്ന് രാഷ്ട്രീയ പദവികള്‍ സംബന്ധിച്ച വിവരങ്ങള്‍ നീക്കംചെയ്തു രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ സൂചനകള്‍ ഞായറാഴ്ച ഫൈസല്‍ നല്‍കിയിരുന്നു.സിവില്‍ സര്‍വീസിലേക്ക് മടങ്ങുവാനാണ് ഷാ ഫൈസല്‍ ശ്രമിക്കുന്നതെന്നാണ് സൂചന.

കശ്മീരിലെ തുടര്‍ച്ചയായ കൊലപാതകങ്ങളിലും മുസ്‌ലിം ജനതയോടുള്ള വിവേചനത്തിനും പ്രതിഷേധിച്ച് 2019 ജനുവരിയിലാണ് ഫൈസല്‍ അപ്രതീക്ഷിതമായി ഐഎഎസ് പദവി രാജിവച്ച് സ്വന്തം രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പറ്റിയൊരു സാഹചര്യത്തിലല്ല താനെന്നും ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും ഷാ ഫൈസല്‍ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് പാര്‍ട്ടിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് ഷാ ഫൈസലിന്റെ രാജി സ്വീകരിച്ചത്.

Tags:    

Similar News