എന്‍സിപിയുടെ എല്ലാ യൂനിറ്റുകളും പിരിച്ചുവിട്ട് ശരത് പവാര്‍
മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ തകര്‍ന്ന് മൂന്നാഴ്ച്ചക്ക് ശേഷമാണ് എന്‍സിപിയുടെ പെട്ടെന്നുള്ള ഈ നീക്കം
മുംബൈ: എന്‍സിപിയുടെ എല്ലാ യീനിറിറുകളും പിരിച്ച് വിട്ട് ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍.എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.ട്വീറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.
'ശരത് പവാറിന്റെ അംഗീകാരത്തോടെ എല്ലാ യൂനിറ്റുകളും പെട്ടെന്ന് പിരിച്ചുവിടുകയായിരുന്നുവെന്ന്' പ്രഫുല്‍ പട്ടേല്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നു.ദേശീയ വനിതാ കോണ്‍ഗ്രസ്, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്, നാഷണലിസ്റ്റ് സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്നിവ ഒഴികെയുള്ള എല്ലാ വകുപ്പുകളും പിരിച്ചുവിട്ടതായാണ് അറിയിച്ചത്.മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ തകര്‍ന്ന് മൂന്നാഴ്ച്ചക്ക് ശേഷമാണ് എന്‍സിപിയുടെ പെട്ടെന്നുള്ള ഈ നീക്കം.എന്നാല്‍, ഇതിന് പിന്നിലുള്ള കാരണം പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടില്ല.
ഉദ്ധവ് താക്കറെ സര്‍ക്കാരിലെ ഒരു വിഭാഗം എംഎല്‍എമാരുടെ വിമത നീക്കത്തെ തുടര്‍ന്ന് ജൂണ്‍ അവസാനം അട്ടിമറിക്കപ്പെട്ടിരുന്നു. ഈ സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു എന്‍സിപി.