കണ്ണവത്ത് എസ്‌ഐക്ക് നേരെ ആക്രമണം; കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിച്ചു,പ്രതികളില്‍ കൊലക്കേസില്‍ പരോളിലിറങ്ങിയവരും

സ്‌പെഷ്യല്‍ ഡ്രൈവ് ഡ്യൂട്ടി ചെയ്ത് തിരികെ വരികയായിരുന്നു എസ്‌ഐ ബഷീര്‍. പോലിസ് വാഹനം ചിറ്റാരിപ്പറമ്പ് ഭാഗത്തു നിന്നും കോട്ടയില്‍ ഭാഗത്തേക്ക് വരുമ്പോള്‍, റോഡരികില്‍ കൂട്ടംകൂടിനിന്ന 25ഓളം പേര്‍ ഓടി പോയത് എസ്‌ഐയുടെ ശ്രദ്ധയില്‍പെട്ടു. ഇവരില്‍ ഒരാളുടെ വാഹനം കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെ ഇവര്‍ സംഘടിച്ച് തിരിച്ചെത്തുകയും വാഹനം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി എസ്‌ഐയെ തടയുകയുകയുമായിരുന്നു.

Update: 2021-10-02 15:56 GMT

കണ്ണൂര്‍: കണ്ണവം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ എസ്‌ഐക്ക് നേരെ ആക്രമണം. എസ്‌ഐ ബഷീറിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവം. സ്‌പെഷ്യല്‍ ഡ്രൈവ് ഡ്യൂട്ടി ചെയ്ത് തിരികെ വരികയായിരുന്നു എസ്‌ഐ ബഷീര്‍. പോലിസ് വാഹനം ചിറ്റാരിപ്പറമ്പ് ഭാഗത്തു നിന്നും കോട്ടയില്‍ ഭാഗത്തേക്ക് വരുമ്പോള്‍, റോഡരികില്‍ കൂട്ടംകൂടിനിന്ന 25ഓളം പേര്‍ ഓടി പോയത് എസ്‌ഐയുടെ ശ്രദ്ധയില്‍പെട്ടു. ഇവരില്‍ ഒരാളുടെ വാഹനം കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെ ഇവര്‍ സംഘടിച്ച് തിരിച്ചെത്തുകയും

വാഹനം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന താക്കീതോടെ എസ്‌ഐയെ തടയുകയുകയുമായിരുന്നു. ഇതിനിടെ, എസ്‌ഐയുടെ കൈ പിടിച്ചു തിരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സിഐ ശിവന്‍ ചോടത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് സ്ഥലത്തെത്തിയാണ് ആളുകളെ നീക്കിയത്.

സിപി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ബി.ജെ.പി പ്രവര്‍ത്തകനെ കൊലചെയ്ത കേസില്‍ പരോളിലിറങ്ങിയവര്‍ ഉള്‍പ്പെടെ സംഘത്തിലുണ്ടായിരുന്നു.

പരിക്കേറ്റ എസ്‌ഐ ബഷീര്‍ കൂത്തുപറമ്പ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്തതിനും 20ഓളം പേര്‍ക്കെതിരേ കണ്ണവം പോലിസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News