സിദ്ദിഖ് കാപ്പന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: ചെന്നിത്തല

Update: 2021-04-25 15:17 GMT

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ തടവില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിദ്ദിഖിന്റെ ഭാര്യ റൈഹാന എന്നെ ഫോണില്‍ വിളിച്ചു അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിച്ചു. കൊവിഡ് ബാധിതനായ സിദ്ദിഖിനെ കട്ടിലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചു കിടത്തിയിരിക്കുകയാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനായി ടോയ്ലറ്റില്‍ പോവാന്‍ പോലും അനുവദിക്കുന്നില്ല.

    നോമ്പ് പിടിക്കുന്ന സിദ്ദിഖ് ആകെ തളര്‍ന്നിരിക്കുകയാണ്. നാലു ദിവസമായി ടോയ്ലറ്റില്‍ പോകാന്‍ അനുവദിക്കാത്തതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇടപെടണം എന്നുമാണ് റൈഹാനയോട് സിദ്ദിഖ് ആവശ്യപ്പെട്ടത്. തടവുകാര്‍ക്ക് ലഭിക്കേണ്ട മനുഷ്യാവകാശം സിദ്ദീഖിന് നിഷേധിക്കുന്നുവെന്നാണ് റൈഹാനയുടെ വാക്കുകളില്‍ നിന്ന് മനസ്സിലാവുന്നത്. സിദ്ദിഖിന്റെ മുഖത്തേറ്റ മുറിവിലും കുടുംബത്തിന് ആശങ്കയുണ്ട്. സിദ്ദിഖിനു ചികില്‍സ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉത്തര്‍പ്രദേശ് ഭരണകൂടം തയാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Siddique Kappan should be provided with basic facilities: Chennithala

Tags:    

Similar News