എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

എസ്പിബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കി.

Update: 2020-08-15 12:21 GMT

ചെന്നൈ: കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജനപ്രിയ സംഗീതജ്ഞന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്പിബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാവുകയും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

ആഗസ്ത് അഞ്ചിനാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. എസ്പിബി തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു


Tags:    

Similar News