ഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു

Update: 2023-09-07 13:41 GMT
ഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു

പാലക്കാട്: ഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാരായ രണ്ട് യുവതികള്‍ മരിച്ചു. ഷൊര്‍ണൂര്‍ കവളപ്പാറ നീലാമലക്കുന്നിലെ പത്മിനി(25), തങ്കം (22) എന്നിവരാണ് മരിച്ചത്. നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സ്ഥലത്ത് പോലിസ് പരിശോധന നടത്തുകയാണ്. അപകത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Tags:    

Similar News