ഉന്നാവോ കൂട്ടബലാത്സംഗക്കൊല: പെണ്‍കുട്ടിയുടെ സഹോദര പുത്രനെ കാണാനില്ലന്ന് പരാതി

വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടിയെ ഗ്രാമത്തില്‍നിന്ന് കാണാതായത്.

Update: 2020-10-06 08:14 GMT
കാണ്‍പൂര്‍: കഴിഞ്ഞവര്‍ഷം ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ സഹോദര പുത്രനെ കാണാനില്ലന്ന് പരാതി. കേസിലെ പ്രതികളുടെ ബന്ധുക്കളാണ് കൂട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. അഞ്ചുപേരും ബലാത്സംഗക്കേസിലെ പ്രതികളുടെ ബന്ധുക്കളാണ്.


കുടുംബംനല്‍കിയ പരാതിയെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ബാജ്‌പേയി, സരോജ് ത്രിവേദി, അനിത ത്രിവേദി, സുന്ദര ലോധി, ഹര്‍ഷിത് ബാജ്‌പേയ് എന്നിവരുടെപേരില്‍ പോലിസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടിയെ ഗ്രാമത്തില്‍നിന്ന് കാണാതായത്. കുട്ടിയെ കാണാതായതോടെ ബന്ദുക്കളും നാട്ടുകാരും പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് കുടുംബത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന മൂന്നു പോലീസുകാരെസസ്‌പെന്‍ഡ് ചെയ്തതായി ഉന്നാവ് പോലിസ് സൂപ്രണ്ട് അറിയിച്ചു. കോണ്‍സ്റ്റബിള്‍മാരായ നരേന്ദ്ര യാദവ്, അനുജ്, രാജേഷ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടിയെ കണ്ടെത്താനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കേസ് അന്വേഷിക്കാന്‍ പതിന്നാല് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ഉന്നാവോ പോലിസ് സൂപ്രണ്ട് ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു. എന്നാല്‍ ഇതുവരെ കുട്ടിയെക്കുറിച്ച് യാതൊരസൂചനകളൊന്നും ലഭിച്ചിട്ടില്ല.




Tags:    

Similar News