ഉന്നാവോയില്‍ പ്രതിഷേധക്കാരെ പോലിസ് തല്ലിച്ചതച്ചു; വലിച്ചിഴച്ചു(വീഡിയോ)

Update: 2019-12-07 17:34 GMT

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയും കൂട്ടാളികളും തീക്കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായെത്തിയവര്‍ക്കു നേരെ പോലിസ് അതിക്രമം. ബിജെപി ഓഫിസിനു മുന്നിലേക്ക് പ്രതിഷേധവുമായെത്തിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ(എന്‍ എസ് യു ഐ) പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും തല്ലിച്ചതയ്ക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു ഉള്‍പ്പെടെയുള്ളവരെ പോലിസ് വലിച്ചിഴക്കുന്ന ദൃശ്യങ്ങളും പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കെത്തി ബിജെപി നേതാക്കളും മന്ത്രിമാരുമായ കമല്‍ റാണി വരുണ്‍, സ്വാമി പ്രസാദ് മൗര്യ, എംപി സാക്ഷി മഹാരാജ് എന്നിവര്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയപ്പോഴാണ് പോലിസ് ലാത്തിയുമായി നേരിട്ടത്. ഉന്നാവോ ബല്‍സംഗക്കൊല ഉത്തര്‍പ്രദേശിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലും വന്‍ പ്രതിഷേധത്തിനു കാരണമാക്കിയിട്ടുണ്ട്.











Tags:    

Similar News