കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വര്‍ണം ഒളിച്ചുകടത്താന്‍ ശ്രമിച്ചത്.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്.
മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടിപി ജിഷാര്‍, കോടഞ്ചേരി സ്വദേശി അബ്ദുള്‍ ജലീല്‍, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരുടെ പക്കല്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വര്‍ണം ഒളിച്ചുകടത്താന്‍ ശ്രമിച്ചത്.
content highlights: gold-worth-15-million-rupee-seized-from-karipur airport
Tag: gold
smuggling
karipur airport
seized