ഗുജറാത്തില്‍ കുടുങ്ങിയ മലയാളികള്‍ക്കായി കേരളത്തിലേക്ക് പ്രത്യേക തീവണ്ടി

അഹമ്മദാബാദില്‍നിന്ന് മധ്യകേരളത്തിലെ ഒരു സ്റ്റേഷനിലേക്ക് നോണ്‍ സ്റ്റോപ്പ് വണ്ടിയാണ് ഓടിക്കുക. മേയ് 12ആണ് താത്കാലികമായി അനുവദിച്ച തീയതി.

Update: 2020-05-09 01:05 GMT

അഹമ്മദാബാദ്: ഗുജറാത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്കായി അടുത്തയാഴ്ച പ്രത്യേക തീവണ്ടി ഓടിക്കും. അഹമ്മദാബാദില്‍നിന്ന് മധ്യകേരളത്തിലെ ഒരു സ്റ്റേഷനിലേക്ക് നോണ്‍ സ്റ്റോപ്പ് വണ്ടിയാണ് ഓടിക്കുക. മേയ് 12ആണ് താത്കാലികമായി അനുവദിച്ച തീയതി.

അഹമ്മദാബാദ് കേരള സമാജം 1085 യാത്രക്കാരുടെ പട്ടിക ജില്ലാ അധികാരികള്‍ക്ക് കൈമാറിയിരുന്നു. മറ്റു സമാജങ്ങള്‍ നല്‍കിയ പട്ടികയടക്കം 1200 പേര്‍ ഉണ്ടാകും. യാത്രക്കാര്‍ തയ്യാറായിരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി സമാജം ജനറല്‍ സെക്രട്ടറി സി വി നാരായണന്‍ പറഞ്ഞു. തീവണ്ടികള്‍ക്കായി ഫെഗ്മയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു. അതിനെത്തുടര്‍ന്നാണ് വിവിധ സമാജങ്ങള്‍ യാത്രക്കാരുടെ വിവരശേഖരണം നടത്തിയത്. ഗുജറാത്തിന്റെ ഇതരഭാഗങ്ങളില്‍നിന്നും യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പിന്നീട് തീവണ്ടി അനുവദിച്ചേക്കുമെന്നാണ് സൂചന. 

Tags:    

Similar News