ലോക്ക് ഡൗണ്‍: ബിഹാറില്‍ നിന്നുള്ള 1,464 അതിഥി തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങി

പൊന്നാനി താലൂക്കില്‍ നിന്ന് 500 പേരും തിരൂരങ്ങാടി, ഏറനാട് താലൂക്കുകളില്‍ നിന്ന് 250 വീതവും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്ന് 200 പേരും കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 252 പേരും തിരൂര്‍ താലൂക്കില്‍ നിന്ന് 12 പേരുമാണ് മടങ്ങിയത്.

Update: 2020-05-19 15:21 GMT

മലപ്പുറം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാനാകാതെ ജില്ലയില്‍ കഴിഞ്ഞിരുന്ന ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങി. 1,464 യാത്രക്കാരുമായി പ്രത്യേക തീവണ്ടിയില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് തിരൂരില്‍ നിന്ന് യാത്ര ആരംഭിച്ചു. ജില്ലാ ഭരണകൂടം യാത്രാ അനുമതി നല്‍കിയ തൊഴിലാളികളാണ് യാത്രയായത്.

പൊന്നാനി താലൂക്കില്‍ നിന്ന് 500 പേരും തിരൂരങ്ങാടി, ഏറനാട് താലൂക്കുകളില്‍ നിന്ന് 250 വീതവും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്ന് 200 പേരും കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 252 പേരും തിരൂര്‍ താലൂക്കില്‍ നിന്ന് 12 പേരുമാണ് മടങ്ങിയത്. ഇവരെ താലൂക്ക് അടിസ്ഥാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലെത്തിച്ച് ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കി പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി. ബസുകളിലാണ് തിരൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിച്ചത്. ഇവര്‍ക്കുള്ള ഭക്ഷണവും വെള്ളവും ലഭ്യമാക്കിയിരുന്നു. 

Tags:    

Similar News