തിരുവനന്തപുരം: നിയമസഭയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാനത്തിന്റെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് തുടങ്ങി. കേരളം വളര്‍ച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞു. സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കരകയറിയ വര്‍ഷമാണ് കടന്നുപോയത്. വ്യവസായ മേഖലകളിലടക്കം വളര്‍ച്ചയുണ്ടായി.
വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3% വളര്‍ച്ച നേടാനായി. കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7% വളര്‍ച്ച. കേന്ദ്രസര്‍ക്കാരിന്റെ ധനനയം വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കടമെടുപ്പ് പരിധി കുറച്ചു. റബര്‍ സബ്‌സിഡിക്ക് 600 കോടി ബജറ്റില്‍ വകയിരുത്തി. ഓഖി, കൊവിഡ് വെല്ലുവിളികളെ ധീരമായി അതിജീവിച്ചു, ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനായി. സമയോജിത ഇടപെടലിലൂടെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താനായി. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിലക്കയറ്റം കുറവുള്ള സംസ്ഥാനമായി. അതിജീവനത്തിന്റെ വര്‍ഷമാണിത്. ഉല്‍പാദനം വര്‍ധിപ്പിക്കുക ലക്ഷ്യം.