ആശുപത്രിക്ക് മുന്നില്‍ നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുപറിച്ച് തെരുവ് നായ്ക്കള്‍

കുഞ്ഞിന്റെ മൃതദേഹം കടിച്ചുപിടിച്ച് തെരുവുനായ്ക്കള്‍ ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Update: 2021-03-16 10:38 GMT
ആശുപത്രിക്ക് മുന്നില്‍ നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുപറിച്ച് തെരുവ് നായ്ക്കള്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ സര്‍ക്കാര്‍ ആശുപത്രിക്കു മുമ്പില്‍ നവജാത ശിശുവിന്റെ മൃതദേഹവുമായി തെരുവുനായ്ക്കള്‍. കുഞ്ഞിന്റെ മൃതദേഹം കടിച്ചുപിടിച്ച് തെരുവുനായ്ക്കള്‍ ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഭദ്രക് ജില്ലാ ആസ്ഥാനത്താണ് സംഭവം. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ തെരുവ് നായക്കളുടെ പിന്നാലെ ഓടിയാണ് മൃതദേഹം വീണ്ടെടുത്തത്.

ആളുകള്‍ പിന്നാലെ ഓടിയതോടെ മൃതദേഹം ഉപേക്ഷിച്ച് നായ്ക്കള്‍ ഓടിമറയുകയായിരുന്നു. പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുപിടിച്ചുകൊണ്ട് തെരുവുനായ്ക്കളെ കണ്ടതെന്ന് ദൃക്‌സാക്ഷി പറയുന്നു. ഇത് കണ്ട് ഒച്ചവെച്ചു. തുടര്‍ന്ന് പിന്നാലെ ഓടി. കുറച്ചുദൂരം ഓടി കഴിഞ്ഞപ്പോള്‍ തെരുവുനായ്ക്കള്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് ഓടിപ്പോയതായി ദൃക്‌സാക്ഷി പറയുന്നു.

ആശുപത്രിയുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ തുറസായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് മൃതദേഹം നായ്ക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറയുന്നു.


Tags:    

Similar News