ദുഷ്ടശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ സമര രംഗത്തിറങ്ങുക: ഒ എം എ സലാം
വെറുപ്പും വിദ്വേഷവും വളര്‍ത്തി രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് സംഘപരിവാര്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. പ്രാദേശിക വിഷയങ്ങളില്‍ വരെ മതത്തെ വലിച്ചിഴച്ച് വിദ്വേഷം പ്രചരിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്.
കോഴിക്കോട്: രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികള്‍ക്കെതിരേ ജനങ്ങള്‍ ഒത്തൊരുമിച്ച് സമര രംഗത്തേക്ക് ഇറങ്ങേണ്ട സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറുപ്പും വിദ്വേഷവും വളര്‍ത്തി രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് സംഘപരിവാര്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. പ്രാദേശിക വിഷയങ്ങളില്‍ വരെ മതത്തെ വലിച്ചിഴച്ച് വിദ്വേഷം പ്രചരിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായി ന്യൂനപക്ഷങ്ങള്‍ക്കെതിരേ പലയിടത്തും ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഇത് ആത്യന്തികമായി രാജ്യത്തെ ആഭ്യന്തര സംഘര്‍ഷത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഈ വര്‍ഗീയ ശക്തികള്‍ക്കെതിരേ രംഗത്തിറങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
നേതൃ സംഗമത്തില്‍ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. വൈസ്‌ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സെക്രട്ടറി പികെ അബ്ദുല്‍ ലത്തീഫ് സംസാരിച്ചു.