കൊണ്ടോട്ടി: കാല്‍കഴുകുന്നതിനിടെ കല്ലുവെട്ട് കുഴിയില്‍ വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കൊട്ടുക്കര പിപിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ചിറയില്‍ സ്വദേശി കൊട്ടേപ്പാറ ഉണ്ണീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കളി കഴിഞ്ഞ് കൂട്ടുകാരോടൊത്ത് കൈകാലുകള്‍ വൃത്തിയാക്കുന്നതിനിടയില്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. മാതാവ്: കെ സി ആയിഷ. സഹോദരങ്ങള്‍: ഹസീന, സജ്‌ന, തസ്‌നി ഷെറിന്‍, തസ്‌റീന.