സന്യസ്ത വിദ്യാര്‍ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍
തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനിയായ അന്നു അലക്‌സി (21)നെയാണ് കോതമംഗലത്തെ എസ് എച്ച് കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.എസ് എച്ച് കോണ്‍വെന്റ് നൊവീഷ്യേറ്റ് അംഗമായിരുന്നു.
കൊച്ചി: സന്യസ്ത വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍.തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനിയായ അന്നു അലക്‌സി (21)നെയാണ് കോതമംഗലത്തെ എസ് എച്ച് കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.എസ് എച്ച് കോണ്‍വെന്റ് നൊവീഷ്യേറ്റ് അംഗമായിരുന്നു.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മറ്റുള്ളവര്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അന്നു തുടര്‍ന്നുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പോലിസ് അന്വേഷണം ആരംഭിച്ചു.
കോതമംഗലം പോലിസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം രാമപുരം സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ഇന്ന് നടക്കും.