'ഔഷധമായ' ഗോമൂത്രം ആഗോള താപനത്തിന് കാരണമാകുന്നതായി പഠനം
ഗോമൂത്രത്തില്‍ നിന്നുയരുന്ന നൈട്രസ് ഓക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ 300 മടങ്ങ് അപകടകരമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഗോമൂത്രം ഔഷധഗുണമുള്ളതാണെന്ന് അവകാശപ്പെട്ട് രാജ്യത്ത് ഗവേഷണങ്ങളുമായി മുന്നോട്ട് പോവുന്ന സംഘങ്ങള്‍ക്ക് തിരിച്ചടിയായി പഠന റിപോര്‍ട്ട്. ഗോമൂത്രം ആഗോള താപനത്തിന് കാരണമാകുന്നുവെന്നാണ് കൊളംബിയയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ അഗ്രിക്കള്‍ച്ചര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ഗോമൂത്രത്തില്‍ നിന്നുയരുന്ന നൈട്രസ് ഓക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ 300 മടങ്ങ് അപകടകരമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കൊളംബിയ, അര്‍ജന്റീന, ബ്രസീല്‍, നിക്കരാഗ്വ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്നീ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഗോമൂത്രം ഉപയോഗിച്ച മണ്ണില്‍ സാധാരണയേക്കാള്‍ 3000 മടങ്ങ് വരെ അധികം നൈട്രസ് ഓക്‌സൈഡ് കാര്‍ബണ്‍ പുറത്തു വിടുന്നുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഗോമൂത്രം ശേഖരിച്ച് വിവിധ കൃഷിയിടങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ള ലോകരാജ്യങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ ചാണകവും ഗോമൂത്രവും കാര്‍ഷിക മേഖലയിലെ ഒഴിച്ചുകൂടാനാകാത്ത വളമായി ഉപയോഗിക്കുന്നുണ്ട്. തരിശുഭൂമിയുടെ കാര്യത്തിലും ഇന്ത്യ മുന്നിലാണ്. നൈട്രജന്‍ മലിനീകരണം കാരണമാണ് കാര്‍ഷിക ഉപയോഗത്തിന് ഭൂമി ഉപയോഗിക്കാനാകാത്തതെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. 2012ല്‍ ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റ് പഠനം അനുസരിച്ച് രാജ്യത്തെ 97 ലക്ഷത്തോളം ഏക്കര്‍ ഭൂമി തരിശായിക്കിടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തെ മൊത്തം ഭൂമിയുടെ 30 ശതമനത്തോളം വരുമിത്.
അതേസമയം, തരിശായിക്കിടക്കുന്ന കൃഷിയിടങ്ങള്‍ ഇപ്പോള്‍ ഭക്ഷ്യസുരക്ഷയെയും കര്‍ഷകരുടെ ജീവിത ത്തേയും ബാധിക്കില്ലെങ്കിലും ഇത്തരം കൃഷിയിടങ്ങള്‍ കൂടുതല്‍ ഹരിത ഗൃഹ വാതകങ്ങള്‍ പുറംതള്ളപ്പെടുന്നത് ആഗോളതാപനത്തിന് കാരണമാകുന്നതിനാല്‍ ഭാവിയില്‍ ഇത് കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ചെയ് എന്‍ഗോനിദ്‌സാഷെ ചിരിന്ദ വ്യക്തമാക്കി.