വാളുകളേന്തി റാലി: സ്‌കൂളിന്റെ അനുമതി റദ്ദാക്കണമെന്ന് സിപിഎം നേതാവ്

സരസ്വതിയുടെ പേരിലുള്ള വിദ്യാനികേതന്‍ അക്ഷരവും അറിവുമാണ് പഠിപ്പിക്കേണ്ടത്. അത് ആയുധ വിദ്യയാണോ പഠിപ്പിക്കേണ്ടതെന്നും ഈ ആയുധം ആര്‍ക്കെതിരേയാണ് പ്രയോഗിക്കേണ്ടതെന്നും അതിനാല്‍ ഇത്തരക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളുടെ അംഗീകാരം പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2022-05-31 07:13 GMT

തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിക്ക് ആയുധപരിശീലന ക്യാംപ് നടത്താന്‍ സൗകര്യമൊരുക്കിയ സ്‌കൂളിന്റെ അനുമതി റദ്ദാക്കണമെന്ന് സിപിഎം നേതാവ് കെ അനില്‍കുമാര്‍.

സരസ്വതിയുടെ പേരിലുള്ള സരസ്വതി വിദ്യാനികേതന്‍ അക്ഷരവും അറിവുമാണ് പഠിപ്പിക്കേണ്ടത്. അത് ആയുധ വിദ്യയാണോ പഠിപ്പിക്കേണ്ടതെന്നും ഈ ആയുധം ആര്‍ക്കെതിരേയാണ് പ്രയോഗിക്കേണ്ടതെന്നും അതിനാല്‍ ഇത്തരക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളുടെ അംഗീകാരം പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാതൃഭൂമി സുപ്പര്‍ പ്രൈംടൈം ഡിബേറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെയ്യാറ്റിന്‍കര കീഴാറൂര്‍ സരസ്വതീ വിദ്യാലയത്തിലാണ് ദുര്‍ഗ്ഗാവാഹിനിയുടെ ഒരാഴ്ച നീണ്ടുനിന്ന ശൗരി പ്രശിക്ഷണ്‍ വര്‍ഗ്ഗ് എന്ന പേരിലുള്ള ആയുധ പരിശീലന ക്യാംപ് നടന്നത്. 15 മുതല്‍ 23 വരെയായിരുന്നു പരിപടി. ഇതോടനുബന്ധിച്ച് 22 ന് നടന്ന ദുര്‍ഗ്ഗാവാഹിനി പഥസഞ്ചലനത്തിലാണ് മാരാകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് റാലി നടത്തിയത്. സംഭവം വിവാദമായതോടെ പോലിസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായിരുന്നു.

എന്നാല്‍, പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കാനോ പോലിസ് ഇതുവരെയും തയ്യാറായിട്ടില്ല.

Tags:    

Similar News