കണ്ണവം സയ്യിദ് സ്വലാഹുദ്ദീന്‍ വധം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി കീഴടങ്ങി

Update: 2021-07-01 16:31 GMT
കണ്ണവം സയ്യിദ് സ്വലാഹുദ്ദീന്‍ വധം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി കീഴടങ്ങി

കണ്ണൂര്‍: എസ് ഡിപിഐ പ്രവര്‍ത്തകന്‍ കണ്ണവം സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. കണ്ണവം ചുണ്ട സ്വദേശികളായ ആറാം പ്രതി മിഥുന്‍ ഗണപതിയാന്‍(22), പതിനൊന്നാം പ്രതി അഭിജിത്ത് ഗണപതിയാന്‍(22) എന്നിവരാണ് കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കണ്ണവം സിഐ കോടതിയില്‍ അപേക്ഷ നല്‍കും. 2020 സപ്തംബര്‍ എട്ടിനാണ് സഹോദരിമാര്‍ക്കൊപ്പം വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനാപകടമുണ്ടാക്കിയ ശേഷം സ്വലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പന്ത്രണ്ടാം പ്രതി പാനൂര്‍ സ്വദേശി ശ്യാംജിത്ത്(23) കൂടി പിടിയിലാവാനുണ്ട്.

Syed Salahuddin murder: Two more RSS workers surrender

Tags:    

Similar News