'ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള അനുമതി വീണ്ടും വീണ്ടും നിഷേധിക്കപ്പെടുകയാണ്'; പിന്‍മാറില്ലെന്ന് ടി എന്‍ പ്രതാപന്‍ എംപി
തൃശൂര്‍: ലക്ഷ ദ്വീപ് സന്ദര്‍ശിക്കാനുള്ള അനുമതി തുടര്‍ച്ചയായി നിഷേധിക്കപ്പെടുകയാണെന്ന് ടി എന്‍ പ്രതാപന്‍ എംപി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
'ആദ്യമവര്‍ കോവിഡിന്റെയും ഏഴു ദിവസത്തെ ക്വാറന്റീന്റെയും പേരുപറഞ്ഞ് യാത്രാനുമതി നിഷേധിച്ചു.
ഞങ്ങള്‍ ഏഴുദിവസം ക്വാറന്റീന്‍ ഇരിക്കാന്‍ തയ്യാറാണെന്നു പറഞ്ഞപ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പറഞ്ഞ് വീണ്ടും അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ പോയപ്പോള്‍ ഞങ്ങളുടെ യാത്ര വിലക്കിയിട്ടില്ലെന്നും നീട്ടിവെക്കാനേ പറഞ്ഞിട്ടുള്ളുവെന്നും അഡ്മിനിസ്‌ട്രേഷന്‍ നിലപാടെടുത്തു. എങ്കില്‍ 10 ദിവസത്തിനുള്ളില്‍ ഞങ്ങളുടെ അപേക്ഷകള്‍ പരിഗണിക്കണമെന്നും തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പിന്നെയും ചെറുതും വലുതുമായ നിരവധി രേഖകള്‍ ആവശ്യപ്പെട്ടു. അതെല്ലാം ഹാജരാക്കി. എന്നാല്‍ ഞങ്ങളുടെ സന്ദര്‍ശനം ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഞങ്ങള്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നുമൊക്കെയുള്ള വിചിത്ര വാദങ്ങള്‍ പറഞ്ഞ് വീണ്ടും എ.ഡി.എം കൂടി ആയ ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. ടി എന്‍ പ്രതാപന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള അനുമതി വീണ്ടും വീണ്ടും നിഷേധിക്കപ്പെടുകയാണ്.
ആദ്യമവര്‍ കോവിഡിന്റെയും ഏഴു ദിവസത്തെ ക്വാറന്റീന്റെയും പേരുപറഞ്ഞ് യാത്രാനുമതി നിഷേധിച്ചു.
ഞങ്ങള്‍ ഏഴുദിവസം ക്വാറന്റീന്‍ ഇരിക്കാന്‍ തയ്യാറാണെന്നു പറഞ്ഞപ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പറഞ്ഞ് വീണ്ടും അനുമതി നിഷേധിച്ചു.
തുടര്‍ന്ന് ഹൈക്കോടതിയില്‍ പോയപ്പോള്‍ ഞങ്ങളുടെ യാത്ര വിലക്കിയിട്ടില്ലെന്നും നീട്ടിവെക്കാനേ പറഞ്ഞിട്ടുള്ളുവെന്നും അഡ്മിനിസ്‌ട്രേഷന്‍ നിലപാടെടുത്തു. എങ്കില്‍ 10 ദിവസത്തിനുള്ളില്‍ ഞങ്ങളുടെ അപേക്ഷകള്‍ പരിഗണിക്കണമെന്നും തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പിന്നെയും ചെറുതും വലുതുമായ നിരവധി രേഖകള്‍ ആവശ്യപ്പെട്ടു. അതെല്ലാം ഹാജരാക്കി.
കോവിഡ് ലോക്ക് ഡൗണും നിയന്ത്രണങ്ങളും പിന്‍വലിച്ചതിനാലും ഹൈക്കോടതി ഇടപെട്ടതിനാലും അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ ഞങ്ങളുടെ സന്ദര്‍ശനം ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഞങ്ങള്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നുമൊക്കെയുള്ള വിചിത്ര വാദങ്ങള്‍ പറഞ്ഞ് വീണ്ടും എ.ഡി.എം കൂടി ആയ ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്.
ഞങ്ങള്‍ ഈ രാജ്യത്തെ പാര്‍ലമെന്റ് അംഗങ്ങളാണ്. ജനപ്രതിനിധികള്‍.
പക്ഷേ യാതൊരു വിധ പ്രിവിലേജുകളും ആവശ്യപ്പെടാതെ ഈ നാട്ടിലെ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ ഉള്ള സാധാരണ പൗരന്മാരായാണ് ഞങ്ങള്‍ യാത്രാനുമതി ചോദിച്ചത്.
ഞങ്ങള്‍ വരുന്നത് കലാപമുണ്ടാക്കാനോ ക്രമ സമാധാന പ്രശ്‌നം സൃഷ്ടിക്കാനോ അല്ല. കേരളത്തിന്റെ സംസ്‌കാരത്തോടും ചിന്തകളോടും ചേര്‍ന്നു നില്‍ക്കുന്ന ദ്വീപ് നിവാസികളുടെ വേദനകളറിയാനാണ്. അത് നിങ്ങള്‍ക്ക് ഭയമുണ്ടാക്കുമായിരിക്കാം.
ഇതു കൊണ്ടൊന്നും പിന്മാറില്ല. നീതി പുലരുക തന്നെ ചെയ്യും.
ദ്വീപിലെ സാധാരണക്കാരുടെ, മത്സ്യതൊഴിലാളികളുടെ സങ്കടങ്ങളില്‍ പങ്കുചേരാന്‍ ഞങ്ങള്‍ ഒരു നാള്‍ വരിക തന്നെ ചെയ്യും.
ജുഡീഷ്യറിയിലാണ് പ്രതീക്ഷ.
#SaveLakshadweep #Lakshadweep