കാബൂള്‍ വിമാനത്താവളത്തിന്റെ ഭാഗിക നിയന്ത്രണം ഏറ്റെടുത്തതായി താലിബാന്‍; നിഷേധിച്ച് പെന്റഗണ്‍

'ഇന്ന്, അമേരിക്കക്കാര്‍ ഒഴിപ്പിച്ച കാബൂള്‍ വിമാനത്താവളത്തിന്റെ സൈനിക ഭാഗത്തെ മൂന്ന് പ്രധാന സ്ഥലങ്ങള്‍ ഇസ്ലാമിക് എമിറേറ്റിന്റെ നിയന്ത്രണത്തിലാണ്'- താലിബാന്‍ വക്താവ് ബിലാല്‍ കരിമി ട്വീറ്റ് ചെയ്തു.

Update: 2021-08-28 10:04 GMT

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചിലഭാഗങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തായി പ്രഖ്യാപിച്ച് താലിബാന്‍ വക്താവ്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള അന്തിമ സമയ പരിധി ഈ മാസം 31നാണ്.

അതേസമയം, കാബൂള്‍ വിമാനത്താവളത്തിലെ ഒരു പ്രവര്‍ത്തനത്തിന്റെയും നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തിട്ടില്ലെന്ന് പെന്റഗണ്‍ അറിയിച്ചു. 'ഇന്ന്, അമേരിക്കക്കാര്‍ ഒഴിപ്പിച്ച കാബൂള്‍ വിമാനത്താവളത്തിന്റെ സൈനിക ഭാഗത്തെ മൂന്ന് പ്രധാന സ്ഥലങ്ങള്‍ ഇസ്ലാമിക് എമിറേറ്റിന്റെ നിയന്ത്രണത്തിലാണ്'- താലിബാന്‍ വക്താവ് ബിലാല്‍ കരിമി ട്വീറ്റ് ചെയ്തു.

എന്നാല്‍, 'അവര്‍ക്ക് ഒരു കവാടത്തിന്റെയും ചുമതലയില്ല, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഇല്ല. അത് ഇപ്പോഴും യുഎസ് സൈനിക നിയന്ത്രണത്തിലാണ്'- താലിബാന്‍ വാദം തള്ളി പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

 

Tags:    

Similar News